Home Featured ബെംഗളൂരു : വഴിയോരക്കച്ചവടം ഇനി കുട്ടിക്കളിയല്ല :സർവ്വേയുമായി ബി ബിഎംപി

ബെംഗളൂരു : വഴിയോരക്കച്ചവടം ഇനി കുട്ടിക്കളിയല്ല :സർവ്വേയുമായി ബി ബിഎംപി

ബെംഗളുരു • വഴിയോര ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി ആരംഭിക്കാനിരിക്കുന്ന പരിശീലന യഞ്ജത്തിന്റെ ഭാഗമായി എല്ലാ സോണുകളിലും സർവേയുമായി ബിബിഎംപി ദേശീയ നഗര ഉപജീവന മിഷന്റെ (എൻയുഎൽഎം) ദീനദയാൽ അന്ത്യോദയ യോജന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നൽകുന്നത്.ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് സ്എസ്എഐ) മാനദണ്ഡ പ്രകാരരമുള്ള ശുചിത്വവും മേന്മയും വഴിയോര ഭക്ഷണത്തിനും ഉറപ്പുവരുത്തുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എഫ്എസ്എ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമേ വഴിയോര കച്ചവടത്തിനുള്ള ലൈസൻസ് അനുവദിക്കുകയുള്ളൂ. ലൈസൻസ് നമ്പർ ഉൾപ്പെടെ സ്റ്റാളിലും ഉന്തുവണ്ടിയിലും പ്രദർശിപ്പിക്കണം.

കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം ലഭ്യമാക്കാനുള്ള പദ്ധതിയുടെ പരിശീലനം 2 മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ബിബിഎപി ഡപ്യൂട്ടി കമ്മിഷണർ കെ മുരളീധർ പറഞ്ഞു. വഴിയോര ഭക്ഷണശാലകൾ ശുചിത്വം പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതായുള്ള പരാതി വ്യാപകമാണ്. മലിനജല ഉപയോഗവും ഭക്ഷ്യഎണ്ണ മാസങ്ങളോളം ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

കൃത്യമായ ബോധവൽക്കരണത്തിലൂടെയും പരിശീലനത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കുകയുള്ളൂ. ഗാന്ധിനഗർ, മല്ലേശ്വരം, രാജാജിനഗർ, മഹാലക്ഷമി ലേഔട്ട്, പാമരാജ്പേട്ട് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവേ നടത്തിയിരുന്നു.

പതഞ്ജലി നെയ്യിൽ മായം, അരിയിൽ കീടനാശിനി; നിയമനടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി വിപണിയിലിറക്കിയ നെയ്യിന്റെ സാംപിളിൽ മായം കലർന്നതായി കണ്ടെത്തി.കേന്ദ്ര-സംസ്ഥാന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ അഹെഡ്’ റിപ്പോർട്ട് ചെയ്തു. പതഞ്ജലി അരിയിൽ വലിയ തോതിൽ കീടനാശിനിയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ഉത്തരാഖണ്ഡിലെ തെഹിയിലെ ഒരു കടയിൽനിന്ന് കണ്ടെടുത്ത നെയ്യിന്റെ സാംപിളാണ് സംസ്ഥാന ലബോറട്ടറിയിൽ പരിശോധിച്ചത്. ഇവിടെ മായം കലർന്നതായി കണ്ടെത്തിയതിനു പിന്നാലെ കേന്ദ്ര ലബോറട്ടറിയിലും പരിശോധനയ്ക്കയച്ചു. ഇതിലും കൃത്രിമം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിലും പതഞ്ജലി നെയ്യ് പരാജയപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പതഞ്ജലി നെയ്യ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി ഉത്തരാഖണ്ഡ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോസ്ഥൻ എം.എൻ ജോഷി പറഞ്ഞു. നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പതഞ്ജലിക്കെതിരെ തെഹ്രി ജില്ലാ കോടതിയിൽ പരാതി നൽകുമെന്ന് ജോഷി അറിയിച്ചു.

പതഞ്ജലിയുടെ അരിയിൽ കീടനാശിനികളും കണ്ടെത്തിയതായി ജോഷി വെളിപ്പെടുത്തി. ‘ചാർ ധം യാത്ര’യുടെയു ഭാഗമായി ചംബാധരാസു ദേശീയപാതയിൽ സേലു പാനിയിലുള്ള ഹോട്ടലിൽനടത്തിയ റെയ്ഡിലാണ് വിഷാംശമുള്ള അരി കണ്ടെടുത്തത്. അരിയിൽ വലിയ അളവിൽ കീടനാശിനിയുടെ അളവുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചത്. 2021ലും പതഞ്ജലി നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group