Home Featured സൗത്ത് ബെംഗളൂരുവില്‍ ഭീതി പരത്തി പുള്ളിപ്പുലികള്‍ ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

സൗത്ത് ബെംഗളൂരുവില്‍ ഭീതി പരത്തി പുള്ളിപ്പുലികള്‍ ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

ബെംഗളൂരു : സൗത്ത് ബെംഗളൂരു പ്രദേശങ്ങളില്‍ ഭീതി പരത്തി പുള്ളിപ്പുലികള്‍. ബെംഗളൂരു മെട്രോപൊളിറ്റന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ തുറഹള്ളി നഗരത്തിലെ വനമേഖലയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പ് അടിയന്തര നടപടികള്‍ ആരംഭിച്ചു. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പുലിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുടനീളം പ്രചരിച്ചതോടെയാണ് പ്രദേശത്ത് ഭീതി പടര്‍ന്നത്.

ഇതേതുടര്‍ന്ന് അധികൃതര്‍ നിരീക്ഷണം ശക്തമാക്കി.നേരത്തെ തുറഹള്ളി വനപ്രദേശത്ത് പുലിയെ കണ്ടിരുന്നുവെന്ന് ആളുകള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പുലിയെ പിടികൂടാനായി പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നുവെന്ന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എസ് എസ് രവിശങ്കര്‍ പറഞ്ഞു. ഒരു പുലിയെയാണ് തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്.

എന്നാല്‍ രണ്ട് പുലികളുടെ സാന്നിധ്യം സ്ഥലത്തുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞതിനെ തുടര്‍ന്ന് നിരീക്ഷണം തുടരുകയാണെന്നും രണ്ട് ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും രവിശങ്കര്‍ പറഞ്ഞു. തന്‍റെ കുഞ്ഞുങ്ങളോടൊപ്പം പുലി വനത്തിനുള്ളില്‍ വഴിതെറ്റി അലഞ്ഞുതിരിഞ്ഞു നടക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കന്നുകാലികളെ കൊല്ലുന്ന പ്രവണത തുറഹള്ളി വനപ്രദേശത്തിനടുത്തുള്ള സോമപുരയിലുണ്ട്.തുറഹള്ളി വനത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ബന്നാര്‍ഗട്ട റിസര്‍വ് വനത്തില്‍ നിന്ന് പുലി വഴിതെറ്റിയെത്തിയതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലിഫ്റ്റ് ചോദിച്ച്‌ കുടുങ്ങി; വീട്ടില്‍നിന്ന് നാല് പവന്‍ മോഷ്ടിച്ചയാള്‍ രക്ഷപ്പെടാന്‍ കയറിയത് വീട്ടുടമയുടെ ബൈക്കില്‍

ചെന്നൈ: വീട്ടില്‍നിന്ന് നാല് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ രക്ഷപ്പെടാനായി കയറിയത് വീട്ടുടമയുടെ ബൈക്കിന് പിറകില്‍.മോഷണ വിവരമറിയിക്കാന്‍ വീട്ടുടമ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കള്ളന്‍ ലിഫ്റ്റ് ചോദിച്ച്‌ കൂടെ കയറിയത്. ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടില്‍ മോഷണം നടത്തിയ പെരിയകാഞ്ചി പെരുമാള്‍ നായിക്കന്‍ തെരുവിലെ ഉമറാണ് (44) പിടിയിലായത്.

മിഠായി വില്‍പനക്കാരനെന്ന വ്യാജേനയെത്തിയാണ് ഇയാള്‍ മോഷണത്തിനുള്ള വീടുകള്‍ കണ്ടെത്തിയിരുന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിയിറച്ചി വാങ്ങാന്‍ ഭാര്യ വിദ്യയുമൊത്ത് തൊട്ടടുത്ത കടയില്‍പ്പോയ സമയത്താണ് ജെനിം രാജാദാസിന്റെ വീട്ടില്‍ മോഷ്ടാവെത്തിയത്. അര മണിക്കൂറിനകം തിരിച്ചെത്തയപ്പോള്‍ വാതിലും അലമാരയും തുറന്നുകിടക്കുന്നതാണ് കണ്ടത്. ആഭരണം മോഷണം പോയതറിഞ്ഞതോടെ പൊലീസില്‍ പരാതിപ്പെടാനായി രാജാദാസ് ഉടന്‍തന്നെ ബൈക്കില്‍ പുറപ്പെട്ടു.

വഴിയിരികില്‍നിന്ന് അപരിചിതന്‍ ലിഫ്റ്റ് ചോദിച്ച്‌ കൈകാണിച്ചു. രാജാദാസ് വാഹനം നിര്‍ത്തി അയാളെ ബൈക്കിന്റെ പിന്നില്‍ കയറ്റി.എന്നാല്‍, അയാളുടെ അരയില്‍ പലതരത്തിലുള്ള താക്കോലുകള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടതോടെ രാജാദാസിന് സംശയമായി. വണ്ടിനിര്‍ത്തി ചോദ്യംചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രാജാദാസിന്റെ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group