കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ തെരച്ചിലിനൊടുവിൽ കടുവയെ കണ്ടെത്തിയതായി വനം വകുപ്പ്. അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ മേഖലയിലെ ഒരു കുന്നിൻ മുകളിലാണ് കടുവയുളളത്. ഇന്ന് രാത്രി തന്നെ കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. കടുവയെ ഭയന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
കടുവയെ കണ്ട സ്ഥലങ്ങളിൽ നാല് മണിക്ക് ശേഷം റോഡ് അടയ്ക്കുമെന്നും രാത്രി ഈ പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങരുത് എന്നും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.കണ്ണൂർ ഇരിട്ടി മേഖലയിൽ 6 ദിവസമായി കടുവ പേടിയിലാണ് ജനം. വിളമന, കുന്നോത്ത്, മുണ്ടയം പറമ്പ് പ്രദേശങ്ങളിൽ ആളുകൾ കടുവയെ കണ്ടതോടെ ഡിഎഫ്ഒ ഉൾപെടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. ക്യാമറ സ്ഥാപിക്കാനും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താനും തീരുമാനമായിരിക്കുകയാണ്. ആദ്യം അഭ്യുഹമാണെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ പലരും കടുവയെ കണ്ടതോടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.കാർ യാത്രക്കാരാണ് ആദ്യം കടുവയെ കണ്ടത്. റോഡ് മുറിച്ച് റബ്ബർ എസ്റ്റേറ്റിലേക്ക് കടക്കുന്നതായിരുന്നു ഇവർ കണ്ടത്. പിന്നീട് ലോറിയിൽ പോകുന്നവർ കടുവയെ കണ്ടു. വനം മന്ത്രി എ കെ ശശീന്ദ്രനെ വിളിച്ച് അറിയിച്ചു. ഈ പ്രദേശങ്ങളിൽ ധാരാളം വീടുകളുണ്ട്. അതിനാൽ ഉടനെ കടുവയെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ആധാര്‍ കാര്‍ഡ് കേടുപാടില്ലാതെ സൂക്ഷിക്കണം. നിര്‍ദേശവുമായി യുഐഡിഎഐ
കേടുപാടുകള്‍ സംഭവിക്കാത്ത വിധം ആധാര്‍ കാര്‍ഡ് സൂക്ഷിക്കണമെന്ന് കാര്‍ഡ് ഉടമകള്‍ക്ക് നിര്‍ദേശവുമായി യു ഐ ഡി എ ഐ. ആധാര്‍ കാര്‍ഡ് വ്യാജമല്ലെന്ന് തിരിച്ചറിയുന്നതിന് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ട സാഹചര്യം വരാം. കാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ കാര്‍ഡ് യഥാര്‍ഥ ഉടമയുടേത് തന്നെയാണ് എന്ന് സ്ഥിരീകരിക്കാന്‍ പ്രയാസം നേരിട്ടെന്ന് വരാം.ഇത് ഒഴിവാക്കാന്‍ കാര്‍ഡില്‍ യാതൊരുവിധ കേടുപാടുകളും സംഭവിക്കുന്നില്ലെന്ന് കാര്‍ഡ് ഉടമകള്‍ ഉറപ്പാക്കണമെന്ന് യുഐഡിഎഐ നിര്‍ദേശിച്ചു.
കാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് വരാം.ഇത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ കാരണമാകാം. ഇത് ഒഴിവാക്കാന്‍ കാര്‍ഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. കാര്‍ഡ് തിരിച്ചും മടക്കിയും മറ്റും കേടുപാടുകള്‍ വരുത്താതെ നോക്കണം. കാര്‍ഡിലെ 12 അക്ക നമ്പര്‍ ആണ് പ്രധാനം.
തിരിച്ചറിയല്‍ രേഖയായി മുഖ്യമായി ഉപയോഗിക്കുന്നത് ആധാര്‍ കാര്‍ഡ് ആണ്. എന്നാല്‍ പരിശോധനയ്ക്ക് ഹാജരാക്കിയിരിക്കുന്ന കാര്‍ഡ് യഥാര്‍ഥമാണെന്ന് തിരിച്ചറിയുന്നതിന് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടത് ഉണ്ട്. കാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ഇത് സാധ്യമാകാതെ വരും. ഇത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നല്കി.
കാര്‍ഡ് ലാമിനേറ്റ് ചെയ്തും മറ്റു സൂക്ഷിക്കാവുന്നതാണ്. കാര്‍ഡ് ഒരിക്കലും മടക്കരുത്. കുട്ടികളുടെ അരികില്‍ നിന്ന് മാറ്റി ഭദ്രമായി സൂക്ഷിക്കാന്‍ കഴിയണമെന്നും യു ഐ ഡി എ ഐയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.