Home Featured ബെംഗളൂരു: ജ്ഞാനഭാരതി ക്യാംപസിൽ പുലി സാന്നിധ്യം കണ്ടെത്തി

ബെംഗളൂരു: ജ്ഞാനഭാരതി ക്യാംപസിൽ പുലി സാന്നിധ്യം കണ്ടെത്തി

ബെംഗളൂരു: ബാംഗ്ലൂർ സർവകലാശാല ജ്ഞാനഭാരതി ക്യാംപസിൽ പുലി സാന്നിധ്യം കണ്ട ത്തിയതോടെ ജാഗ്രത നിർദേശം നൽകി. രാത്രി സമയങ്ങളിൽ ഹോസ്റ്റലിലും ക്വാർട്ടേഴ്സുകളി ലും താമസിക്കുന്ന വിദ്യാർഥികളും ജീവനക്കാരും ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന് സർവകലാശാല റജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു.

വനംവകുപ്പ് അധികതരെത്തി പരിശോധന നടത്തി കെണി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ 2 മാസത്തിനിടെ നഗരത്തിന്റെ 4 ഇടങ്ങളിൽ പുലി സാന്നിധ്യം കണ്ടെത്തിയെങ്കിലും ഇവയെ പി ടികൂടാൻ കഴിഞ്ഞിരുന്നില്ല.2009ൽ ജ്ഞാനഭാരതി ക്യാംപസിനുള്ളിൽ നിന്ന് 2 പുലിക്കുട്ടികളെ കണ്ടെത്തിയിരുന്നു. തുറാഹള്ളി വനമേഖലയോടു ചേർന്നാണ് ജ്ഞാനഭാരതി ക്യാംപസ് സ്ഥിതി ചെയ്യുന്നത്.

വീട്ടുജോലിക്കാരിക്ക് ഒരുകോടി രൂപയോളം ലോട്ടറി അടിച്ചു; പേടിച്ചുവിറച്ച യുവതി നേരേ പൊലീസ് സ്റ്റേഷനില്‍

ലോട്ടറി അടിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്. അനവധി ആളുകള്‍ എടുക്കുന്ന ലോട്ടറിയില്‍ ഒരാളെ മാത്രം തേടിവരുന്ന ഒരു മഹാഭാഗ്യം തന്നെയാണ് അത്.ഒന്നാം സമ്മാനം കിട്ടിയില്ലെങ്കിലും ഒരു ചെറിയ തുകയെങ്കിലും കിട്ടണം എന്ന ആഗ്രഹത്തിലാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്. ആ ആഗ്രഹം തന്നെയാണ് ഒരുതവണ കിട്ടിയില്ലെങ്കിലും വീണ്ടും വീണ്ടും ലോട്ടറി എടുക്കാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. ലോട്ടറി അടിച്ചതിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി ആളുകള്‍ നമുക്കിടയില്‍ തന്നെയുണ്ട്.

എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചു എന്ന് അറിയുമ്ബോള്‍ ആരായാലും ചെറിയ പരിഭ്രാന്തി ഒക്കെ ഉണ്ടാകും. എന്നാല്‍, കഴിഞ്ഞ ദിവസം ബംഗാളില്‍ വീട്ടുജോലിക്കാരിയായ ഒരു യുവതിക്ക് ഒരു കോടിയുടെ ലോട്ടറി അടിച്ചു. ഈ വിവരം അറിഞ്ഞതോടെ ഭയന്നുപോയ അവര്‍ നേരെ പോയതാണ് ആളുകളില്‍ അത്ഭുതം ജനിപ്പിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയാമോ? പൊലീസ് സ്റ്റേഷനിലേക്ക്. തനിക്ക് ലോട്ടറി അടിച്ച വിവരം അറിഞ്ഞ ആരെങ്കിലും തന്നെ ഉപദ്രവിക്കാന്‍ എത്തുമോ എന്ന് ആശങ്കയില്‍ ആയിരുന്നു യുവതി ഇങ്ങനെ ചെയ്തത്.

ബംഗാള്‍ സ്വദേശിയായ പുത്തുല്‍ ഹരി എന്ന് യുവതിക്കാണ് താന്‍ എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരു കോടി രൂപ അടിച്ചത്. ഏറെ നിര്‍ധനമായ സാമ്ബത്തിക അവസ്ഥയില്‍ കഴിയുന്ന ഇവര്‍ പല വീടുകളില്‍ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. കൂലി വേലക്കാരന്‍ ആണ് ഇവരുടെ ഭര്‍ത്താവും. അപ്രതീക്ഷിതമായി തങ്ങളെ തേടിവന്ന മഹാഭാഗ്യത്തിന്റെ അങ്കലാപ്പിലാണ് ഇവര്‍ ഇപ്പോള്‍.30 രൂപ കൊടുത്ത് താന്‍ എടുത്ത ടിക്കറ്റ് ആണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോള്‍ സന്തോഷത്തേക്കാള്‍ ഉപരി പരിഭ്രാന്തിയാണ് ഉണ്ടായത് എന്നാണ് ഇവര്‍ പറയുന്നത്.

ലോട്ടറി അടിച്ചു എന്നറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തി പണം സ്വന്തമാക്കുമോ എന്ന് പേടിയായിരുന്നു തനിക്കെന്നും അതുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായത്തിനായി ഓടിയതെന്നും ഇവര്‍ പറയുന്നു. പശ്ചിമബംഗാളിലെ അസന്‍സോള്‍ സ്വദേശിയായ ഇവര്‍ അസന്‍സോള്‍ പൊലീസ് സ്റ്റേഷനിലാണ് സഹായത്തിനായി ചെന്നത്.സ്വന്തമായി ഒരു വീട് വയ്ക്കാനും കിടപ്പുരോഗിയായ മകന്‍റെ ചികിത്സക്കും മകളുടെ വിവാഹത്തെ തുടര്‍ന്നുണ്ടായ കടബാധ്യത ഇല്ലാതാക്കാനും ആണ് ലോട്ടറി തുക ആദ്യം ഉപയോഗിക്കുക എന്ന് ഇവര്‍ പറഞ്ഞു.

ലോട്ടറി അടിച്ചെങ്കിലും താന്‍ വീട്ടുജോലി ഉപേക്ഷിക്കില്ലെന്നും തുടര്‍ന്നും ഇതേ ജോലി തന്നെ തുടരുമെന്നും ആണ് ഇവര്‍ പറയുന്നത്. കാരണം നാട്ടില്‍ തന്നെ കാത്തിരിക്കുന്ന നിരവധി വീടുകള്‍ ഉണ്ടെന്നും തനിക്ക് ലോട്ടറി അടിച്ചത് അവര്‍ക്കാര്‍ക്കും ഒരു ബുദ്ധിമുട്ട് ആകരുതെന്നുമാണ് ഇവരുടെ പക്ഷം.

You may also like

error: Content is protected !!
Join Our WhatsApp Group