മൈസൂരു: ശ്രീരംഗപട്ടണയിലെ വിനോദസഞ്ചാര കേന്ദ്രമായ വ്യന്താവൻ ഗാർഡനിൽ കണ്ടെത്തിയ പുലിയെ പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് ഊർജിതമാക്കി. ഗാർഡനിൽ സന്ദർശകരെ നിരാധിച്ചിട്ടുണ്ട്. ദീപാവലി അവധി പ്രമാണിച്ച് നൂറുകണക്കിന് സഞ്ചാരികൾ ഇന്നലെ ഗാർഡനിലെത്തിയെങ്കിലും മടങ്ങിപ്പോകേണ്ടി വന്നു.പുലിയെ പിടികൂടിയതിന് ശേഷം മാത്രമേ ഇനി ഗാർഡനിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് അധികൃതർ അറിയിച്ചു.
കെആർഎസ് അണക്കെട്ടിൽ നിന്ന് ജലം ഒഴുക്കിവിടുന്ന വിശ ശരയ്യ കനാൽ വഴി പുലി ഗാർഡനുള്ളിലേക്ക് പ്രവേശിക്കുന്നത്. സുരക്ഷ ജീവനക്കാരാണ് നേരിട്ട് കണ്ടത്.തുടർന്ന്, കെആർഎസ് അണക്കെട്ടിന്റെയും ഗാർഡനിന്റെയും സംരക്ഷണചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റ്ഡ് അധികൃതർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കെണി സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയിട്ടില്ല.
സിസിടിവി പരിശോധിച്ചെങ്കിലും ഇതിലും പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്താനുമായില്ല. 2 മാസങ്ങൾക്ക് മുൻപ് കെആർഎസ് അണക്കെട്ട് പരിസരത്ത് പുലിയെ കണ്ടപ്പോഴും കെണിയിലാക്കാൻ സാധിച്ചിരുന്നില്ല. മൈസൂരു റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രസ് വളപ്പിൽ കഴിഞ്ഞമാസം പുലിയെ കണ്ട സംഭവത്തിലും സമാന സ്ഥിതിയായിരുന്നു.മൈസൂരു ജെഎസ്എസ് ആശുപത്രിക്ക് സമീപത്തെ അഴുക്ക് ചാലിൽ കഴിഞ്ഞ ദിവസം മുതലയെയും കണ്ടെത്തിയിരുന്നു. വനംവകുപ്പ് ജീവനക്കാർ എത്തിയപ്പോഴേക്കും മുതല കടന്നു.
ചാറ്റിലൂടെ പരിചയപ്പെട്ടു; സംസാരത്തില്‍ പിശക്, യുവാവിന്റെ വിവരം അന്വേഷിച്ച യുവതി ഞെട്ടി, സംഭവം ഇങ്ങനെ
വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ ഒരു വിശാലയമായ ഭൂമികയാണ്. അവിടെ എന്ത് വേണമെങ്കിലും സംഭവിക്കാം. അവിടെ പലര്‍ക്കും പല ഐഡന്റിയിലും കഴിയാം.എന്നാല്‍ ഒരു യുവാവിന്റെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞ യുവതി നല്‍കിയത് നല്ല എട്ടിന്റെ പണിയാണ്. സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുകയാണ് സംഭവം.ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ യുവതി വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ അധികൃതര്‍ ഇയാളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ യുവതിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തന്നോട് ചാറ്റ് ചെയ്തയാള്‍ ഇങ്ങനെ ഒരാളാണെന്ന് യുവതി കരുതയതേയില്ല. വിശദമായ വാര്‍ത്തകളിലേക്ക്
നിക്കോളാസ് ബെര്‍ണാഡ് വാലസ് എന്ന 29കാരനാണ് സോഷ്യല്‍ മീഡിയയില്‍ അജ്ഞാതമായി വിലസി നടന്നിരുന്നത്. ടിന്‍ഡര്‍ ആപ്പിള്‍ ഇയാള്‍ ഓരോ ആളുകളെ തിരഞ്ഞെടുത്ത് മെസേജ് അയക്കാറുണ്ടായിരുന്നു. അത്തരത്തിലൊരു യുവതിയുമായി സംസാരിക്കുമ്ബോഴാണ് കുരുക്ക് മുറുകിയത്. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ടിന്‍ഡറിലൂടെ യുവതിക്ക് നിക്കോളാസ് ആദ്യമായി മെസേജ് അയക്കുന്നത്. സാധാരണയുള്ള പ്രണയ സന്ദേശങ്ങളായിരുന്നു ആദ്യം. എന്നാല്‍ വൈകാതെ തന്നെ വാലസിന്റെ സ്വഭാവം മാറാന്‍ തുടങ്ങി. ഇതാണ് യുവതിയെ ഞെട്ടിച്ചത്.
യുവതിയോട് കൂടുതല്‍ വ്യക്തിപരമായ കാര്യങ്ങളാണ് ഇയാള്‍ അന്വേഷിച്ചത്. ആദ്യമായി എപ്പോഴാണ് പ്രണയത്തിലായത് എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു പിന്നീട് വന്നത്. ഡേറ്റിംഗ് സംസാരം പിന്നീട് അശ്ലീലത്തിലേക്കാണ് പതിയെ വഴിമാറുകയായിരുന്നു. താന്‍ പതിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി പ്രണത്തിലായത് എന്ന് യുവതി പറഞ്ഞു. ഇതോടെ തനിക്ക് ചെറിയ പെണ്‍കുട്ടികളെയാണ് വലിയ ഇഷ്ടമെന്ന് വാലസ് പറഞ്ഞു. പക്ഷേ ഈ യുവതി ബാല്യകാലത്ത് പീഡനത്തിന് ഇരയായിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഈ മറുപടി അവരെ ബാധിക്കുകയും ചെയ്തു.
ഉടന്‍ ഈ മെസേജ് പോലീസിന് യുവതി കൈമാറി. ഇതോടെയാണ് ഈ യുവാവിനെ പിടിക്കാനുള്ള വല ഒരുങ്ങിയത്. പോലീസ് ഇയാളെ കുടുക്കാനായി യുവതിയുടെ സഹായം തേടുകയായിരുന്നു. എത്ര ചെറിയ പെണ്‍കുട്ടികളെ നിങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ട് എന്ന ചോദ്യത്തിന്, ഒരിക്കല്‍ ഒരു എട്ട് വയസ്സുകാരിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് വാലസ് മറുപടി പറഞ്ഞു. ആ ബന്ധത്തില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു. ആ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും വാലസ് പറഞ്ഞു.
ഇതും കൂടി കേട്ടതോടെ യുവതി പോലീസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. ഇതോടെ കൊളംബിയ കൗണ്ടി പോലീസ് വളരെ രഹസ്യമായി ഇയാളെ പിടിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇയാളുടെ ടിന്‍ഡര്‍ പ്രൊഫൈല്‍ പിന്നീട് കൈകാര്യം ചെയ്തത് പോലീസായിരുന്നു. താന്‍ ചെറിയ പെണ്‍കുട്ടികളോട് ചെയ്ത കാര്യങ്ങളെല്ലാം ഇയാള്‍ വിസ്തരിച്ച് പറയാന്‍ തുടങ്ങി. ഇയാളുടെ വൈകൃതങ്ങള്‍ എല്ലാം പോലീസ് അറിഞ്ഞു. താന്‍ എങ്ങനെയാണ് വളരെ ചെറിയ കുട്ടികളെ സെക്‌സിലേക്ക് എത്തിച്ചത് എന്നായിരുന്നു വിവരണം.
അതേസമയം കുട്ടികളെ ചൂഷണം ചെയ്യുന്ന നാല് ചിത്രങ്ങള്‍ വാലസ് യുവതിയുടെ ടിന്‍ഡര്‍ അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തു. യുവതിയെ നേരിട്ട് കാണാമെന്നും, ഒപ്പം ഒരു കുട്ടിയെ കൂടി കൊണ്ടുവരാമെന്നും പറഞ്ഞിരുന്നു. ഇതോടെ വാലസിനെ കുറിച്ച് പോലീസ് അന്വേഷിച്ചു. ഇയാള്‍ ഒകാലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മരിയോണ്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസിനെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനായി കാത്തിരിക്കുകയായിരുന്നു മരിയോണ്‍ കൗണ്ടി പോലീസ്. കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടായിരുന്നു. അതേസമയം വിവരം നല്‍കിയ സ്ത്രീ ടിന്‍ഡര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.