Home Featured നടി കെ.പി.എ.സി ലളിത അത്യാഹിത വിഭാഗത്തില്‍: ആരോഗ്യ നില ഗുരുതരമെന്ന് ഇടവേള ബാബു

നടി കെ.പി.എ.സി ലളിത അത്യാഹിത വിഭാഗത്തില്‍: ആരോഗ്യ നില ഗുരുതരമെന്ന് ഇടവേള ബാബു

മലയാള സിനിമാ ലോകത്തെ ഏറ്റവും മുതിര്‍ന്ന നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍.കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോ​ഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കെ.പി.എ.സി ലളിത ഐസിയുവിലാണ്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നെങ്കിലും വിദ​​ഗ്ധ ചികിത്സയുടെ ഭാ​ഗമായാണ് ഇപ്പോള്‍ എറണാകുളത്തേക്ക് മാറ്റിയത്. പത്ത് ദിവസമായി ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിത ആരോ​ഗ്യ സ്ഥിതിയില്‍ നേരിയ പുരോ​ഗതിയുള്ളതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കരള്‍ രോഗവും, കടുത്ത പ്രമേഹവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ തല്‍ക്കാലം അതിന് തയ്യാറാവുന്നില്ലെന്നാണ് വിവരം. നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് നടി.

അതേസമയം നേരത്തേതിനേക്കാള്‍ മെച്ചപ്പെട്ട ആരോ​ഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘ ആദ്യം ബോധമുണ്ടായിരുന്നില്ലെന്നും, ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കരള്‍ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ എന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. എന്നാല്‍ അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോ​ഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് കെ.പി.എ.സി. ലളിത.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group