Home Featured ആള്‍ക്കൂട്ടം നോക്കിനില്‌ക്കേ നടുറോഡില്‍ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം : അയല്‍വാസി അറസ്റ്റില്‍;വീഡിയോ

ആള്‍ക്കൂട്ടം നോക്കിനില്‌ക്കേ നടുറോഡില്‍ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം : അയല്‍വാസി അറസ്റ്റില്‍;വീഡിയോ

ബെംഗളുരു : കര്‍ണാടകയിലെ ബഗല്‍ക്കോട്ടയില്‍ നടുറോഡില്‍ അഭിഭാഷകയെ ക്രൂരമര്‍ദനത്തിനിരയാക്കി അയല്‍വാസി. വിനായക് നഗറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അഭിഭാഷകയായ സംഗീതയെ അയല്‍വാസിയായ മഹന്തേഷ് ആണ് ക്രൂരമായി അടിയ്ക്കുകയും ചവിട്ടുകയും ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ദേഷ്യത്തോടെ ക്രൂരമായാണ് മഹന്തേഷ് സംഗീതയെ മര്‍ദിയ്ക്കുന്നത്. പല തവണയായി വയറ്റില്‍ ശക്തിയോടെ ചവിട്ടുകയും മുഖത്തടിയ്ക്കുകയും ചെയ്യുന്നുണ്ട്. ഇടയ്ക്ക് അടുത്ത് കിടക്കുന്ന കസേരയെടുത്ത് സംഗീത പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയും മഹന്തേഷ് പൂര്‍വാധികം ശക്തിയോടെ ചവിട്ടുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കേയാണ് സംഭവമത്രയും നടക്കുന്നത്. ആരും മഹന്തേഷിനെ തടയാനോ സംഭവം തീര്‍പ്പാക്കാനോ ശ്രമിക്കുന്നില്ല.

ഒരു സിവില്‍ കേസിനെത്തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യത്തിലാണ് മഹന്തേഷ് സംഗീതയെ മര്‍ദിച്ചതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംഗീത തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് ഇയാളുടെ ആരോപണം. ഇരുവരും തമ്മില്‍ ഇതിന് മുമ്പും ഇത്തരത്തില്‍ വഴക്കുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group