Home Featured വാവയും പാല സജിയും തങ്കും മുതല്‍ പണ്ഡിറ്റും ലക്ഷ്മിയും വരെ; ബിഗ് ബോസ് 4 വേറെ ലെവലാക്കാന്‍ ഇവരോ?

വാവയും പാല സജിയും തങ്കും മുതല്‍ പണ്ഡിറ്റും ലക്ഷ്മിയും വരെ; ബിഗ് ബോസ് 4 വേറെ ലെവലാക്കാന്‍ ഇവരോ?

മോഹന്‍ലാല്‍ അവതാരകനായി എത്തി കയ്യടി നേടിയ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ആദ്യ സീസണിന്റെ മിന്നും വിജയത്തിന് പിന്നാലെ വന്ന രണ്ട് സീസണുകളും സൂപ്പര്‍ ഹിറ്റായി മാറിയെങ്കിലും കഴിഞ്ഞ രണ്ട് സീസണുകൡും വെല്ലുവിളിയായി കൊവിഡുണ്ടായിരുന്നു. രണ്ടാം സീസണിന്റെ മധ്യത്തില്‍ വച്ചായിരുന്നു ലോകമെമ്പാടും കൊവിഡ് പ്രതിസന്ധിയിലേക്ക് വീഴുന്നത്. ഇതോടെ ഷോ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ മൂന്നാം സീസണ്‍ കൊവിഡ് പ്രതിസന്ധിയെ പോലും അതിജീവിച്ചു കൊണ്ട് വിജയിയെ കണ്ടെത്തിയാണ് അവസാനിച്ചത്.

അന്ന് മുതല്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിനായുള്ള ആരാധകരുടെ കാത്തിരിപ്പും ആരംഭിച്ചിരുന്നു. ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ലോഗോ ചാനല്‍ പുറത്ത് വിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലുമെല്ലാം ബിഗ് ബോസ് സീസണ്‍ ഫോറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. നാലാം സീസണില്‍ ആരൊക്കെയുണ്ടാകുമെന്നതിനെ ചൊല്ലിയാണ് പ്രധാന ചര്‍ച്ചകള്‍ അ്ത്രയും നടക്കുന്നത്. പലരുടെ പേരും ആരാധകര്‍ തങ്ങള്‍ ബിഗ് ബോസില്‍ കാണാന്‍ ആഗ്രഹിക്കുന്നതായി പറയുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥികളെ പ്രവചിച്ച് എത്തിയിരിക്കുകയാണ് യൂട്യൂബ് ചാനലായ ബിഗ് ബോസ് മല്ലു ടോക്‌സ്. മുമ്പും ബിഗ് ബോസ് വീഡിയോകളിലൂടെ ചര്‍ച്ചയായി മാറിയ ചാനലാണിത്. ബിഗ് ബോസിന്റെ നാലാം സീസണിലുണ്ടാകുമെന്ന് ഈ ചാനല്‍ പ്രവചിക്കുന്ന പേരുകള്‍ വളരെയധികം ആകാംഷ പകരുന്നതാണ്. ആ പേരുകള്‍ എതൊക്കെയാണെന്ന് വിശദമായി വായിക്കാം തുടര്‍ന്ന്.

അമ്പത് ശതമാനം ഉറപ്പായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ പാല സജിയാണ്. ടിക് ടോക്ക് താരമായ പാല സജി ഒരുപാട് വിമര്‍ശനങ്ങനെ ആത്മവിശ്വാസം കൊണ്ട് മറി കടന്ന വ്യക്തിയാണ് പാല സജി. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുള്ള പാല സജി മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. സജിയുടെ സാന്നിധ്യം ബിഗ് ബോസിലുണ്ടാകുമെന്ന കാര്യത്തില്‍ എറെക്കുറെ ഉറപ്പാണെന്നാണ് വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ പേരായിരുന്നു ജിയ ഇറാനിയുടേത്. ബിഗ് ബോസ് വീടിനകത്ത് എത്തിയില്ലെങ്കിലും ബിഗ് ബോസ് ചര്‍ച്ചകളില്‍ ജിയയുടെ പേരും സജീവമായിരുന്നു. കഴിഞ്ഞ സീസണിലെ മത്സാര്‍ത്ഥിയായിരുന്ന റിതു മന്ത്രയുടെ പേരിനൊപ്പം ചേര്‍ന്നായിരുന്നു ജിയയുടെ പേരും വാര്‍ത്തകളില്‍ ഇടം നേടിയത്. ഒരുപാട് വിവാദങ്ങളും അരങ്ങേറിയിരുന്നു.

ജിയ ഇറാനി നാലാം സീസണിലുണ്ടായേക്കാമെന്നാണ് വീഡിയോയില്‍ പറയുന്നത്. ബിഗ് ബോസ് മലയാളത്തിലേക്ക് എത്തും മുമ്പ് തന്നെ ഈ ശൈലി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ പരിപാടിയായിരുന്നു മലയാളി ഹൗസ്. ഇതിലൂടെ തന്റെ വിമര്‍ശകരുടെ പോലും കയ്യടി നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുന്ന സന്തോഷ് പണ്ഡിറ്റ് നാലാം സീസണിലുണ്ടാകുമെന്നാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ പ്രചിക്കപ്പെട്ടുന്ന മറ്റൊരു മത്സരാര്‍ത്ഥി വാവ സുരേഷാണ്. പാമ്പു കടിയേറ്റ് ആശുപത്രിയിലായിരുന്ന വാവ സുരേഷ് ഈയ്യടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വാവയുടെ സാന്നിധ്യം ബിഗ് ബോസ് വീട്ടിലുണ്ടെങ്കില്‍ അ്ത് ഒരുപാട് പേരെ ഷോയിലേക്ക്് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിഗ് ബോസ് സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥിയായ പ്രവചിക്കപ്പെടുന്ന മറ്റൊരു താരം രാഹുല്‍ ഈശ്വര്‍ ആണ്. ചാനല്‍ ചര്‍ച്ചകളിലൂടേയും തന്റെ വിവാദ പ്രസ്താവനകളിലൂടേയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. മലയാളി ഹൗസിലെ വിജയിയായിരുന്നു രാഹുല്‍ ഈശ്വര്‍. അദ്ദേഹത്തെ പോലൊരു വ്യക്തിയുടെ സാന്നിധ്യം ബിഗ്്ബോസ് വീട്ടില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കാന്‍ സാധ്യതയുണ്ട്. സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കലിന്റെ പേരും ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥിയായി സാധ്യത കല്‍പ്പിക്കുന്നുണ്ട്. പോയ സീസണില്‍ സ്റ്റാര്‍ മാജിക് താരം നോബി എത്തിയത് പോലെ ഇത്തവണ തങ്കച്ചന്‍ വിതുര ബിഗ് ബോസിന്റെ ഭാഗമാകുമെന്നും വീഡിയോയില്‍ പ്രവചിക്കുന്നുണ്ട്. മറ്റൊരു സ്റ്റാര്‍ മാജിക് താരം ലക്ഷ്മി പ്രിയയുടെ പേരും വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം ആരൊക്കെയായിരിക്കും സീസണ്‍ ഫോറിലുണ്ടാവുക എന്ന സ്ഥിരീകരിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group