Home Featured ബെംഗളൂരു : ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ പ്രഞ്ജലിന് നാടിന്റെ അന്ത്യാഞ്ജലി.

ബെംഗളൂരു : ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ പ്രഞ്ജലിന് നാടിന്റെ അന്ത്യാഞ്ജലി.

ബെംഗളൂരു : ജമ്മു-കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ക്യാപ്റ്റൻ എം.വി. പ്രഞ്ജലിന് നാടിന്റെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം ബെംഗളൂരുവിലെത്തിച്ചത്. ബംഗളൂരു അനേകലിലെ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ഒരു നോക്കുകാണാൻ നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. ഒട്ടേറെ മുൻ സൈനികരുമെത്തിയിരുന്നു.ശനിയാഴ്ച വൈകീട്ടോടെ കു ഗേറ്റിലെ ശ്മശാനത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. വീട്ടിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. പ്രഞ്ജലിനെ അവസാനമായി ഒരുനോക്കുകാണാൻ റോഡിനിരുവശവും ആളുകൾ തടിച്ചുകൂടിയിരുന്നു.

29-കാരനായ ക്യാപ്റ്റൻ എം.വി. പ്രഞ്ജൽ രജൗരി മേഖലയിലെ 63-ാം രാഷ്ട്രീയ റൈഫിളിലെ അംഗമാണ്. ബുധനാഴ്ച രജൗരിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലിലാണ് വീരമൃത്യു വരിച്ചത്. മൈസൂരു സ്വദേശിയാണ്. മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് (എം.ആർ.പി.എൽ.) ഡയറക്ടറായി വിരമിച്ച എം. വെങ്കടേഷിന്റെ ഏക മകനാണ്. ഒമ്പതുമാസം മുമ്പായിരുന്നു പ്രഞ്ജൽ വിവാഹിതനായത്. പ്രഞ്ജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ 50 ലക്ഷം രൂപ സാമ്പത്തികസഹായം പ്രഖ്യാപിച്ചു.

കുസാറ്റ് ദുരന്തം: മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം

കുസാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ച നാല് പേരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്ബിയാണ് മരിച്ചവരില്‍ ഒരാള്‍.സിവില്‍ എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതില്‍ തമ്ബി. രണ്ടാമത്തെയാള്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആൻ ആണ്. ( cusat stampede two dead students identified )അപകടത്തില്‍ 64 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. കളമശേരി മെഡിക്കല്‍ കോളജിലും, കിൻഡര്‍ ആശുപത്രിയിലും, ആസ്റ്റര്‍ മെഡിസിറ്റിലിയിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാര്‍ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പണ്‍ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോള്‍ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേര്‍ ഒരുമിച്ച്‌ ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.ഓഡിറ്റോറിയത്തില്‍ 700-800 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്.

പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാര്‍ത്ഥികള്‍ വീഴുകയായിരുന്നു. പിൻനിരയില്‍ നിന്നവരും വോളന്റിയര്‍മാര്‍ക്കുമാണ് ഗുരുതര പരിക്കുകള്‍ സംഭവിച്ചത്. 13 പടികള്‍ താഴ്ച്ചായിലേക്കാണ് വിദ്യാര്‍ത്ഥികള്‍ വീണത്.ഇന്ന് 7 മണിയോടെയാണ് കുസാറ്റില്‍ അപകടം സംഭവിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. 64 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിൻഡര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group