Home Featured ബംഗളൂരുവിൽ ഭാഷയുടെ പേരില്‍ അടി; കരിഓയില്‍ അഭിഷേകം

ബംഗളൂരുവിൽ ഭാഷയുടെ പേരില്‍ അടി; കരിഓയില്‍ അഭിഷേകം

ബംഗളൂരു: വിവരാവകാശ പ്രവര്‍ത്തകനായ ഉമ ശങ്കറിന് നേരെ കന്നട ഭാഷ അനുകൂല സംഘടന പ്രവര്‍ത്തകരുടെ ആക്രമണം. നഗരത്തിലെ തിരക്കുള്ള ചിക്ക്പേട്ടിലാണ് സംഭവം.ഉമ ശങ്കറിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും കരിഓയില്‍ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. ഇദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങള്‍ പ്രചരിച്ചു.പൊലീസ് കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കന്നട ഭാഷയെ അനുകൂലിക്കുന്നവരുടെ ഇത്തരം അക്രമപ്രവൃത്തികള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു.

ഹിന്ദി ഭാഷ പാടില്ലെന്നും കര്‍ണാടകയിലെ എല്ലായിടത്തും കന്നട മാത്രം മതിയെന്നുമാണ് ഇവരുടെ വാദം.നമ്മ മെട്രോയിലടക്കം ഹിന്ദിയിലുള്ള അറിയിപ്പിനെതിരെ ‘നമ്മ മെട്രോ, ഹിന്ദി ബേഡ’ എന്ന പേരില്‍ ഇവര്‍ കാമ്ബയിന്‍ നടത്തിയിരുന്നു. ഹിന്ദി അറിയിപ്പുകള്‍ മറക്കുന്ന സ്റ്റിക്കറുകള്‍ നീക്കിയ ആളെ ഭീഷണിപ്പെടുത്തുകയും ഓഫിസിലെത്തി മാപ്പ് പറയിക്കുകയും ചെയ്തു.

ആദ്യം ഫ്രീയായി തന്നു, പിന്നെ മയക്കുമരുന്ന് കാരിയറാകാന്‍ പറഞ്ഞു’; വെളിപ്പെടുത്തലുമായി ഒമ്ബതാം ക്ലാസുകാരി

കോഴിക്കോട്: സംസ്ഥാനത്തെ കുട്ടികളില്‍ ലഹരി മാഫിയയുടെ സ്വാധീനം വ്യക്തമാക്കി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചെന്ന് കോഴിക്കോട് ജില്ലയിലെ ഒമ്ബതാംക്ലാസ് വിദ്യാര്‍ഥി. ‘ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവര്‍ഷമായി മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചു.

സ്‌കൂളില്‍ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്’. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാര്‍ഥി മീഡിയവണിനോട് പറഞ്ഞു.ബെംഗളൂരുവില്‍ പോയപ്പോള്‍ അവിടെയും ആളുണ്ടെന്നും അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. അതുപ്രകാരം അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവന്നെന്നും കുട്ടി പറയുന്നു. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഡീ അഡിക്ഷന്‍ സെന്‍ററിലാക്കുകയായിരുന്നു.

മാസങ്ങളോളം നീണ്ട കൗണ്‍സിലിങ്ങും മറ്റ് ചികിത്സയിലൂടെയുമാണ് കുട്ടിയെ മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് മുക്തയാക്കിയത്.മയക്കുമരുന്ന് ഉപയോഗിക്കാനായി കൈയ്യിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കു മരുന്ന് ഉപയോഗം കണ്ടെത്തിയത്. പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ക്ക് പരാതി നല്‍കി.പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് അസി.കമ്മീഷണര്‍ കെ സുദര്‍നന്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group