Home Featured കനത്ത മഴ: ഉഡുപ്പി ആകുംബെ റോഡില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം സ്‌തംഭിച്ചു

കനത്ത മഴ: ഉഡുപ്പി ആകുംബെ റോഡില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം സ്‌തംഭിച്ചു

മംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ഉഡുപ്പി ആകുംബെ റോഡില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച മരങ്ങളും മണ്ണും കല്ലും റോഡിലേക്ക് വീഴുകയായിരുന്നു. ഗതാ​ഗതം തടസപ്പെട്ടതോടെ ശിവമൊഗ്ഗ ഹെബ്രി ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ദുരിതത്തിലായി.

മണ്ണിടിച്ചില്‍ തുടരാനുള്ള സാധ്യത കാരണം ഗതാഗതം വഴി തിരിച്ചു വിട്ടു. പൊലീസ് സോമേശ്വര ചെക്ക് പോസ്റ്റ്, അഗുംമ്ബെ ഗട്ട് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ വാഹങ്ങള്‍ തടഞ്ഞു ഹുളിക്കല്‍ ഗട്ട് റോഡ് വഴി തിരിച്ചു വിടുകയായിരുന്നു. പാത പുനഃസ്ഥാപിക്കല്‍ ജോലി പുരോഗമിക്കുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group