മൈസൂരു ചാമുണ്ഡി ഹിൽസ് റോഡിൽ മണ്ണിടിഞ്ഞതോടെ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ മലമുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചതോടെയാണ് ചുരം റോഡിൽ നന്ദി പ്രതിമയ്ക്ക് സമീപം റോഡ് ഇടിഞ്ഞത്. ഇതോടെ വ്യൂ പോയിന്റിൽ വാഹനങ്ങൾ നിർത്തുന്നതു നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലും നവംബറിലും സമാനമായ രീതിയിൽ ചുരം റോഡിൽ മണ്ണിടിഞ്ഞിരുന്നു. അറ്റകുറ്റപ്പണികൾക്കു ശേഷം മാസങ്ങൾക്ക് ശേഷമാണ് ഇതിലൂടെ ഗതാഗതം പൂർണതോതിൽ ആരംഭിച്ചത്.
മഴയിൽ മണ്ണൊലിച്ച് റോഡുകളിൽ വൻ കുഴികൾ
ബെംഗളൂരു: മഴയ്ക്ക് പിന്നാലെ നഗരത്തിൽ റോഡുകളിൽ മണ്ണാലിച്ച് ആഴമേറിയ കുഴികൾ രൂപ പ്പെടുന്നത് അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴ യെത്തുടർന്നാണ് പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടത്.ബാനസവാടി, ഒലിപുരം, പട്ടേഗാരപാളയ, സാങ്കി റോഡ് എന്നിവിടങ്ങളിലാണു വൻകുഴികൾ പ്രത്യക്ഷപ്പെട്ടത്.
തിരക്കേറിയ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസ് ഗതാഗതം തടഞ്ഞെങ്കിലും റോഡ് ഏത് നിമിഷവും ഇടിയാൻ സാധ്യതയുണ്ട്. ഭൂഗർഭ കേബിളിടാനും പൈപ്പിടാനും മറ്റും നേരത്തെ കുഴിച്ച ഇടങ്ങളിലാണ് മണ്ണൊലിച്ച് അപകടക്കുഴികൾ വ്യാപകമായത്
പായയുടെ വലിപ്പത്തില്‍ നോട്ടുമാല, താങ്ങാന്‍ നാല് പേര്‍; വരന്റെ ലുക്ക് കണ്ട് അമ്ബരന്ന് സോഷ്യല്‍ മീഡിയ
വിവാഹവുമായി ബന്ധപ്പെട്ട പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്. വധുവും വരനും വ്യത്യസ്തമായി വേദിയിലേക്ക് കയറി വരുന്ന വീഡിയോകളും മറ്റുമാണ് സാധാരണയായി പ്രചരിക്കാറുള്ളത്.എന്നാല്‍ ഇതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായ ഒരു വീഡിയോയാണ് പാകിസ്താനില്‍ നിന്ന് പുറത്തുവരുന്നത്.ഒരു പായയോളം വലിപ്പമുളള നോട്ടുമാല ധരിച്ച് വേദിയിലേക്ക് എത്തുന്ന വരന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
നാല് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഈ മാല താങ്ങിനിര്‍ത്തുന്നത്. നിങ്ങളുടെ വിവാഹ വേദിയിലെ സ്വപ്‌നമാല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. അന്യഗ്രഹജീവിയെപ്പോലെയുണ്ടെന്നാണ് ചിലര്‍ പറയുന്നത്.
എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് നടത്തുന്നത് എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. പാകിസ്താനില്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്താണോ ആളുകള്‍ ആര്‍ഭാഢം കാണിക്കുന്നത് എന്നും ചോദിക്കുന്നുണ്ട്.