Home Featured ബംഗളൂരു: ഭൂമി ഇടപാടുകാരനെ വെട്ടിക്കൊന്നു

ബംഗളൂരു: ഭൂമി ഇടപാടുകാരനെ വെട്ടിക്കൊന്നു

ബംഗളൂരു: മംഗളൂരുവില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിപ്പുകാരനെ വെട്ടിക്കൊന്നു. പങ്കല മണ്ടേഡിയിലെ ശരത് ഷെട്ടിയെയാണ് (41) ആയുധധാരികളായ സംഘം കൊലപ്പെടുത്തിയത്.കാപ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പങ്കല ശ്രീജനാര്‍ദന ക്ഷേത്രം പരിസരത്തെ കടയുടെ മുന്നില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.അക്രമിസംഘം ഉടന്‍ കടന്നുകളഞ്ഞു. ഷെട്ടിയെ പ്രദേശവാസികള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാപ് സി.ഐ കെ.സി. പൂവയ്യ, സബ് ഇന്‍സ്പെക്ടര്‍ ബി. സുമ എന്നിവര്‍ നടപടികള്‍ സ്വീകരിച്ചു.

അര്‍ധരാത്രി നഗ്നയായെത്തിയ യുവതി ഭീതിപടര്‍ത്തി; അന്വേഷണത്തിനൊടുവില്‍ ദുരൂഹതയുടെ ചുരുളഴിഞ്ഞു

റാംപൂര്‍: അര്‍ധരാത്രിയെത്തി നഗ്നയായ വീടുകളുടെ കോളിങ്ബെല്‍ അടിച്ച യുവതി ഭീതി പടര്‍ത്തി. യു.പി നഗരമായ റാംപൂരിലാണ് സംഭവം.കോളിങ് ബെല്ലടിച്ച ശേഷം നഗ്നയായ സ്ത്രീ അപ്രത്യക്ഷയാവുന്നുവെന്നായിരുന്നു. സംഭവം ആവര്‍ത്തിച്ചതോടെ മിലാക് ഗ്രാമത്തില്‍ ഇതു സംബന്ധിച്ച്‌ പൊലീസിന് പരാതി ലഭിച്ചു.ആളുകളുടെ ഭീതി വര്‍ധിച്ചതോടെ ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തി റാംപൂര്‍ പൊലീസ് പ്രസ്താവന പുറത്തിറക്കി.

മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് വീടുകളില്‍ എത്തുന്നതെന്നും ഇവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.അന്വേഷണത്തിനൊടുവില്‍ യുവതിയുമായി ബന്ധപ്പെട്ട ദുരൂഹത അവസാനിച്ചുവെന്നും രാത്രിയെത്തുന്ന പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. മാനസികനില തെറ്റിയ പെണ്‍കുട്ടി അഞ്ച് വര്‍ഷമായി ബറേലിയില്‍ ചികിത്സയിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ നന്നായി ശ്രദ്ധിക്കണമെന്ന് അവരുടെ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group