Home Featured ബംഗളുരു: സ്വത്ത് തര്‍ക്കം; അഭിഭാഷകയായ യുവതിയെ നടുറോഡില്‍ കാറിടിച്ച്‌ വീഴ്‌ത്തി,കൊലപ്പെടുത്തി

ബംഗളുരു: സ്വത്ത് തര്‍ക്കം; അഭിഭാഷകയായ യുവതിയെ നടുറോഡില്‍ കാറിടിച്ച്‌ വീഴ്‌ത്തി,കൊലപ്പെടുത്തി

ബംഗളുരു: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ യുവതിയെ നടുറോഡില്‍ വച്ച്‌ ക്രൂരമായി കൊലപ്പെടുത്തി യുവാക്കള്‍.കലബുറഗിയിലെ ജന്‍ജാം കോളനി നിവാസിയായ മജത് സുല്‍ത്താനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ഹഗരഗ ക്രോസിന് സമീപം ബുധനാഴ്‌ച ഉച്ചയോടെയാണ് ക്രൂര കൊലപാതകം നടന്നത്.യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ കാറിടിച്ച്‌ വീഴ്‌ത്തിയ ശേഷം തലയില്‍ കല്ലെറിഞ്ഞ പ്രതികള്‍ ക്രൂരമായി കൊല നടത്തുകയായിരുന്നുവെന്ന് യൂണിവേഴ്‌സിറ്റി പൊലീസ് പറഞ്ഞു.

അതേസമയം, അസിം ഗൗണ്ടി, വസീം ഗൗണ്ടി, നയീം, നദീം എന്നിവരാണ് കൊലപാതകം നടത്തിയതെന്ന്മജത് സുല്‍ത്താന്‍റെ ഭര്‍ത്താവായ സദ്ദാം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വത്ത് തര്‍ക്കമാണ് അരുകൊലയ്‌ക്ക് കാരണമെന്നും സദ്ദാം നല്‍കിയ പരാതിയില്‍ പറയുന്നു.സദ്ദാമിന്‍റെ സഹോദരന്‍മാരാണ് പ്രതികളായ നയീം, നദീം എന്നിവര്‍.സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

ബംഗളൂരു-പത്തനംതിട്ട റൂട്ടില്‍ കര്‍ണാടക ബസിന് അനുമതി

പത്തനംതിട്ട: അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബംഗളൂരുവില്‍ നിന്നു പത്തനംതിട്ടയിലേക്ക് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങും.കര്‍ണാടക ആര്‍ടിസിയുടെ അംബാരി ഉത്സവ് ലക്ഷ്വറി ബസാണ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലേക്ക് പുതുതായി മൂന്ന് സര്‍വീസുകളാണ് കര്‍ണാടക ആരംഭിക്കുന്നത്.പത്തനംതിട്ടയിലേക്കുള്ള സര്‍വീസ് മലയോര പാത വഴി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.അന്തര്‍ സംസ്ഥാന ബസുകളെല്ലാം ദേശീയപാതകളിലൂടെയും എംസി റോഡുവഴിയുമാണ് ഓടുന്നത്.

എന്നാല്‍ സമീപകാലത്ത് മലയോര പാതയിലൂടെ കെഎസ്‌ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു, മംഗലാപുരം ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകളും ഓടുന്നുണ്ട്.പത്തനംതിട്ടയില്‍ നിന്നു റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, മൂവാറ്റുപുഴ വഴി സര്‍വീസ് വേണമെന്നാണാവശ്യം. നിരവധി യാത്രക്കാരാണ് ഈ ഭാഗങ്ങളില്‍ നിന്നു കര്‍ണാടകയിലേക്ക് പോകാനുള്ളത്.റെയില്‍വേ യാത്രാ സൗകര്യം പോലുമില്ലാത്ത ഭാഗങ്ങളാണിത്. ജോലിക്കാര്‍, ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊക്കെ മലയോരപാതയിലൂടെയുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ഏറെ പ്രയോജനപ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group