ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തിലെ ബിഎംടിസിയുടെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 35 ലക്ഷം പേർ. മജെസ്റ്റിക്, ശാ ന്തിനഗർ, മൈസൂരു റോഡ്, കെആർ മാർക്കറ്റ് ഉൾപ്പെടെ പ്രധാന ബസ് സ്റ്റാൻഡുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ പേരെ ബസ് യാത്രയിലേക്കു ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാൽ ജീവനക്കാരുടെ ക്ഷാമം സർവീസുകളെ ബാധിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.മെട്രോയിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. കോൺഗ്രസ് സംഘടിപ്പിച്ച ഫ്രീഡം മാർച്ചിന്റെ ഭാഗമായി പ്രവർത്തകർക്ക് 80,000 പേപ്പർ ടിക്കറ്റുകൾ സൗജന്യമായി നൽകിയതു മെട്രോ സ്റ്റേഷനുകളിൽ തിരക്കിനു കാരണമായി.
സ്വാതന്ത്യദിനാഘോഷം നടത്തി
മഡിവാള:നൂറുൽ ഹുദ മദ്രസ കമ്മിറ്റിയും എസ് വൈ എസ്,എസ് എസ് എഫ് മഡിവാള യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി രാജ്യത്തിൻ്റെ എഴുപ്പത്തിയഞ്ചാമത് സ്വാതന്തുദിനാഘോഷം വിപുലമായി ആഘോഷിച്ചു.ഇബ്രാഹിം സഖാഫി പതാക ഉയർത്തിമുജീബ് മഡിവാള അദ്ധ്യക്ഷത വഹിച്ചു.
അബ്ദുറഹീം സ്വാബിരി ഉൽഘാടനം ചെയ്തു.നാസർ സജ്പെ മുഖ്യപ്രഭാഷണം നടത്തി.വിവിധ മൽസരങ്ങളിൽ വിജയികളായവർക്കു സമ്മാനം സഈദ് ജി എസ് സൂട്ട്സ് ,ഫഹദ്,സാജിദ്,വിതരണം ചെയ്തുശിഹാബ് മഡിവാള സ്വാഗതവും സിദ്ധീഖ് സ്വരാജ് നന്ദിയും പറഞ്ഞു