ബെംഗളൂരു: പൂജ അവധിക്ക് നാട്ടിലേക്കുള്ളമലയാളികളുടെ യാത്ര കടുക്കും. ഒക്ടോബർഏഴു മുതൽ കേരളത്തിലേക്കുള്ള തീവണ്ടികളിലൊന്നും സീറ്റ് ലഭ്യമല്ല. പൂജ അവധിക്കായി കർണാടകത്തിലെ സ്കൂളുകൾ പത്തു ദിവസത്തേയ്ക്ക് അടയ്ക്കുന്നതാണ് തിരക്ക് കൂടാൻ കാരണം.അവസാന നിമിഷം നാട്ടിലേക്ക് യാത്ര തീരുമാനിക്കുന്നവരായിരിക്കും കൂടുതൽ ബുദ്ധിമുട്ടിലാവുക.ഞായറാഴ്ചത്തെ ടിക്കറ്റ് നിലയനുസരിച്ച് കന്യാകുമാരി എക്സ്പ്രസിൽ ഒക്ടോബർ ഏഴിന് 301 ആണ് വെയ്റ്റിങ് ലിസ്റ്റ്. എട്ടിന് 299, ഒമ്പതിന് 122, പത്തിന് 38 എന്നിങ്ങനെയാണ് വെയ്റ്റിങ് ലിസ്റ്റ്.
കൊച്ചുവേളി എക്സ്പ്രസിൽ ഏഴിന് 301, എട്ടിന് 300, ഒമ്പതിന് 148. പത്തിന് 64 എന്നിങ്ങനെയാണ് വെയ്റ്റിങ് ലിസ്റ്റ്. സാധാരണഗതിയിൽ തിരക്ക് കുറവുള്ള എറണാകുളം എക്സ്പ്രസിലും വൻ തിരക്കാണ്. രാവിലെ 6.15-ന് പുറപ്പെടുന്ന തീവണ്ടിയിൽ ഏഴാം തിയതി 83, എട്ടിന് 240, ഒമ്പതിന് 141 എന്നിങ്ങനെയാണ് വെയ്റ്റിങ് ലിസ്റ്റ്. യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ ഏഴാം തിയതി 300, എട്ടിന് 274, ഒമ്പതിന് 93, പത്തിന് 107 എന്നിങ്ങനെയാണ് വെയ്റ്റിങ് ലിസ്റ്റ്. കണ്ണൂർ എക്സ്പ്രസിൽ ഏഴിന് 98, എട്ടിന് 91, ഒമ്പതിന് 31, പത്തിന് നാല് എന്നിങ്ങനെയാണ് വെയ്റ്റിങ് ലിസ്റ്റ്.
ബസ്സുകളിലും തിരക്ക്:കേരള, കർണാടക ആർ.ടി.സി ബസ്സുകളിലും ഈ ദിവസങ്ങളിൽ സീറ്റുകൾ എറെക്കുറെ യാത്രക്കാർ ബുക്ക് ചെയ്തു കഴിഞ്ഞു. ഇനി ഏതാനും സീറ്റുകൾ മാത്രമെ ബാക്കിയുള്ളൂ. പൂജ അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി പ്രത്യേക ബസ്സുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി യാത്രക്കാർ.അതേസമയം, കാവേരി വിഷയത്തിൽ വീണ്ടും പ്രക്ഷോഭം ഉടലെടുക്കുകയാണെങ്കിൽ ഓണാവധി യാത്ര താളം തെറ്റിയ പോലെ പൂജാ അവധി യാത്രയും അലങ്കോലമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പ്രത്യേക ബസ്സുകൾ ഓടിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകൾ പത്തു ദിവസത്തേക്ക് അടച്ചിടുന്നതിനാൽ ബെംഗളൂരു മലയാളികൾകുടുംബത്തോടൊപ്പം നാട്ടിലേക്കു പോകുന്നതിനാലാണ് കൂടുതൽ തിരക്ക്അനുഭവപ്പെടുന്നത്.തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ കേരള ആർ.ടി.സി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ അമിത ടിക്കറ്റ് നിരക്കിൽസ്വകാര്യ ബസ്സുകളെ ആശ്രയിക്കുകയെ യാത്രക്കാർക്ക് നിവൃത്തിയുള്ളൂ. യാത്രക്കാരുടെ തിരക്ക് കൂടുതൽഅനുഭവപ്പെടുന്ന സമയങ്ങളിൽ ഉയർന്നനിരക്കാണ് സ്വകാര്യ ബസ്സുകൾഈടാക്കുന്നത്. കുടുംബത്തോടൊപ്പം നാട്ടിലേക്കു പോകുന്നവർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ടാകുന്നത്.
നിപ; പനിയുണ്ടെങ്കില്‍ യാത്ര അനുവദിക്കില്ല; വാളയാര്‍ ഉള്‍പ്പെടെ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന
കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്.വാളയാര്‍, നീലഗിരി ജില്ലയുടെ അതിര്‍ത്തിയായ നാടുകാണി ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ് മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നത്. ഡോക്ടറും നേഴ്സുമാരും ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തടഞ്ഞ് ആര്‍ക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കും.
പനി ലക്ഷണം കാണിക്കുന്നവരെ, കേരളത്തില്‍ നിന്നു വരുന്നവരാണെങ്കില്‍ തിരികെ അയക്കാൻ നിര്‍ദ്ദേശിക്കും. ഇവരുടെ ഫോണ്‍ നമ്ബര്‍ വാങ്ങി തുടര്‍ അന്വേഷണങ്ങളും നടത്തും. 24 മണിക്കൂറും പരിശോധനയുണ്ടാകുമെന്നു കോയമ്ബത്തൂര്‍ ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ വ്യക്തമാക്കി. ജില്ലയിലെ 13 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നീലഗിരിയിലെ ഏഴ് ചെക്ക് പോസ്റ്റുകളിലും സമാന രീതിയില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തും.