Home Featured അധ്യാപക പ്രതിസന്ധി കർണാടക സർക്കാരിന്റെ ഇംഗ്ലീഷ് മീഡിയം നീക്കത്തിന് ഈ വർഷവും തിരിച്ചടി

അധ്യാപക പ്രതിസന്ധി കർണാടക സർക്കാരിന്റെ ഇംഗ്ലീഷ് മീഡിയം നീക്കത്തിന് ഈ വർഷവും തിരിച്ചടി

ബെംഗളൂരു: ഓരോ വർഷവും 1000 സർക്കാർ സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠനമാധ്യമമായി ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ പദ്ധതി 2022ലും നടക്കാൻ സാധ്യതയില്ല. അധ്യാപക ക്ഷാമമാണ് ഏറ്റവും വലിയ തടസ്സമായി വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് പദ്ധതി മുടങ്ങിക്കിടക്കുന്നത്.2019ലാണ് ജെഡി(എസ്)-കോൺഗ്രസ് സർക്കാർ എല്ലാ വർഷവും 1000 സ്‌കൂളുകളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് 2019ലും 2020ലും സ്‌കൂളുകൾ തിരഞ്ഞെടുത്തു.പിന്നീട് 400 ഉറുദു സ്‌കൂളുകൾ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ തിരഞ്ഞെടുത്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group