Home Featured ബെംഗളൂരു: ലാൽബാഗ് പുഷ്പമേള 20ന് ആരംഭിക്കും..

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള 20ന് ആരംഭിക്കും..

ബെംഗളൂരു: ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള 20നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും.30വരെ നീണ്ടു നിൽക്കുന്ന മേള സ്ഥിരം വേദിയായ ഗ്ലാസ് ഹൗസിലാകും നടക്കുക. ബെംഗളൂരു നഗരത്തിന്റെ ചരിത്രമാണ് മേളയുടെ ഇത്തവണത്തെ പ്രമേഹം.നഗരത്തിന്റെ 1500 വർഷത്തെ ചരിത്രം പുഷ്പങ്ങളിലൂടെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

10 ലക്ഷം പേർ മേള സന്ദർശിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.സാധാരണ ദിവസങ്ങളിൽ 70 രൂ പയും അവധി ദിവസങ്ങളിൽ 75 രൂപയുമാണ് മുതിർന്നവർക്കു ടിക്കറ്റ് നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ടിക്കറ്റ് വില 30 രൂപയായി തുടരും. കഴിഞ്ഞ സ്വാതന്ത്ര്യദിന പുഷ്പമേളയിൽ 8.34 ലക്ഷം പേരാണ് പങ്കെ ടുത്തത്.

ആദ്യ ഫീഡര്‍ സര്‍വീസിന് വന്‍ വരവേല്പ് ; രണ്ടെണ്ണം കൂടി ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: നഗരത്തില്‍ രണ്ട് ഫീ‌ഡര്‍ സര്‍വീസുകള്‍ കൂടി ഈ മാസം കെ.എസ്.ആര്‍.ടി.സി ആരംഭിക്കും. ഇന്നലെ മണികണ്ഠേശ്വരത്തു നിന്ന് പുറപ്പെട്ട ഫീഡര്‍ സര്‍വീസ് ഒറ്റദിവസം കൊണ്ടുതന്നെ വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.പോങ്ങുംമൂട് വിശ്വംഭരനഗറിലും പൗഡിക്കോണത്തുമാണ് ഇനി ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കുക.റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് ബസ് സര്‍വീസ് നടത്തുന്നത്.

ദിവസവും ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന പതിവുമാറ്റി ട്രാവല്‍ കാര്‍ഡുകള്‍ യാത്രക്കാരിലെത്തിച്ചുകൊണ്ടാണ് ഫീഡര്‍ സര്‍വീസ് നടത്തുന്നത്. പേരൂര്‍ക്കടയിലെ ഫീ‌ഡര്‍ സര്‍വീസിന് റസിഡന്റ്സ് അസോസിയേഷന്‍ മുഖേന 1000 യാത്രക്കാരാണ് ട്രാവല്‍ കാര്‍ഡ് എടുത്തത്. നേരത്തെ കെ.എസ്.ആര്‍.ടി.സി ഇടറോഡുകളില്‍ സര്‍വീസിന് ഉപയോഗിച്ചിരുന്ന 24 സീറ്റുള്ള മിനിബസുകളെ അറ്റക്കുറ്റപ്പണി നടത്തി പുത്തനാക്കിയാണ് ഉപയോഗിക്കുന്നത്. പുതിയ ഇലക്‌ട്രിക് വാഹനങ്ങളെത്തുമ്ബോള്‍ ഫീഡ‌ര്‍ സര്‍വീസിന് ഉപയോഗിക്കും.

പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് നോഡല്‍ ഓഫീസറായ തിരുവനന്തപുരം സിറ്റി ക്ലസ്റ്റര്‍ ഓഫീസറുമായി ബന്ധപ്പെടാമെന്ന് ഇ-മെയില്‍ cty@kerala.gov.in.മണികണ്ഠേശ്വരത്ത് മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്‌ത ആദ്യ ഫീഡര്‍ സര്‍വീസില്‍ യാത്രക്കാര്‍ ട്രാവല്‍ കാര്‍ഡുമായാണെത്തിയത്. ട്രിഡ ചെയര്‍മാന്‍ കെ.സി.വിക്രമന്‍ മുഖ്യാതിഥിയായിരുന്നു.

നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ശ്രീധര്‍, കൗണ്‍സിലര്‍മാരായ നന്ദ ഭാര്‍ഗവ്, ഐ.എം.പാര്‍വതി, ജയചന്ദ്രന്‍നായര്‍, ദേവിമ പി.എസ്, റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളായ സുധാകരന്‍ നായര്‍, സുധാകരക്കുറുപ്പ്, ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് ട്രാഫിക് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ് സ്വാഗതവും മഠത്തുവിളാകം റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധി കെ.വി.ബാബു നന്ദിയും പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group