ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള 214-ാമത് ലാൽബാഗ് പുഷ്പമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹോർട്ടികൾച്ചർ മന്ത്രി എസ്.എസ്. മല്ലികാർജുൻ എന്നിവർ പങ്കെടുക്കും.ഓഗസ്റ്റ് 15-ന് സമാപിക്കും. ഹോർട്ടികൾച്ചർ വകുപ്പാണ് എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ലാൽബാഗിൽ പുഷ്പമേള സംഘടിപ്പിക്കുന്നത്.കർണാടക സെക്രട്ടേറിയറ്റ് കെട്ടിടം പണികഴിപ്പിച്ച മുൻ മുഖ്യമന്ത്രി കെങ്കൽ ഹനുമന്തയ്യയുടെ പുഷ്പങ്ങൾ കൊണ്ടുള്ള മാതൃകയാകും മുഖ്യാകർഷണം.
12 ദിവസത്തെ മേളയിൽ പത്തുലക്ഷത്തോളം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. സുരക്ഷയ്ക്കായി 400 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 200 സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പുഷ്പമേളയോടനുബന്ധിച്ച് സമീപ പ്രദേശങ്ങളിൽ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതക്കുരുക്കൊഴിവാക്കാൻ പരമാവധി പൊതുഗതാഗതം ഉപയോഗിക്കാൻ ട്രാഫിക് പോലീസും ഹോർട്ടികൾച്ചർ വകുപ്പും നിർദേശിച്ചു.
സമയം:രാവിലെ പത്തുമുതൽ രാത്രി ഏഴു വരെ.പ്രവേശനം ലാൽബാഗിന്റെ വെസ്റ്റ്, ഈസ്റ്റ് ഗേറ്റുകൾ വഴിയും സൗത്ത് എൻഡ് സർക്കിൾ വഴിയും.
ടിക്കറ്റ്:മുതിർന്നവർക്ക് ഇടദിവസങ്ങളിൽ 70 രൂപയും വാരാന്ത്യങ്ങളിൽ 80 രൂപയുംകുട്ടികൾക്ക് 30 രൂപതിരിച്ചറിയൽ കാർഡ് കാണിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.
പാർക്കിങ് സ്ഥലം:ഡോ. മാരിഗൗഡ റോഡ് അൽ അമീൻ കോളേജ് പരിസരം (ഇരുചക്രവാഹനം).ശാന്തിനഗർ ബി.എം.ടി.സി. മൾട്ടി സ്റ്റോറീഡ് പാർക്കിങ് കേന്ദ്രം (ഇരുചക്രവാഹനം, നാലു ചക്രവാഹനം).ഡോ. മാരിഗൗഡ റോഡ് ഹോപ്‌കോംസ് പാർക്കിങ് സ്ഥലം (ഇരുചക്രവാഹനം, നാലു ചക്രവാഹനം)ജെ.സി. റോഡ് കോർപ്പറേഷൻ പാർക്കിങ് സ്ഥലം (ഇരുചക്രവാഹനം, നാലു ചക്രവാഹനം).
പാർക്കിങ് നിരോധനമുള്ള സ്ഥലം:ഡോ. മാരിഗൗഡ റോഡിൽ ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ നിംഹാൻസ് വരെ.കെ.എച്ച്. റോഡിൽ കെ.എച്ച്. സർക്കിൾ മുതൽ ശാന്തിനഗർ ജംഗ്ഷൻ വരെ.ലാൽബാഗ് റോഡിൽ സുബ്ബയ്യ മുതൽ ലാൽബാഗ് മെയിൻ ഗേറ്റ് വരെസിദ്ധയ്യ റോഡിൽ ഉർവറ്റി തിയേറ്റർ ജങ്‌ഷൻ മുതൽ വിൽസൻ ഗാർഡൻ 12-ാമത് ക്രോസ് വരെ.ബി.ടി.എസ്. റോഡിൽ ബി.എം.ടി.സി. ജങ്‌ഷൻ മുതൽ പോസ്റ്റ് ഓഫീസ് വരെ.ക്രുംബിഗൽ റോഡ്ലാൽബാഗ് വെസ്റ്റ് ഗേറ്റ് മുതൽ ആർ.വി. ടീച്ചേഴ്‌സ് കോളേജ് വരെ.ആർ.വി. ടീച്ചേഴ്‌സ് കോളേജ് മുതൽ അശോക പില്ലർ വരെഅശോകപില്ലർ മുതൽ സിദ്ധാപുര ജങ്ഷൻ വരെ.