Home Featured ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയ്ക്ക് ഇന്ന് സമാപനം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയ്ക്ക് ഇന്ന് സമാപനം

ബെംഗളൂരു: ഉദ്യാനനഗരത്തിൽ പൂക്കളുടെ ഉത്സവമായെത്തിയ ലാൽബാഗ് പുഷ്പമേളയ്ക്ക് ചൊവ്വാഴ്ച സമാപനമാകും. ഓഗസ്റ്റ് നാലിന് ആരംഭിച്ച പുഷ്പമേള കാണാൻ ഞായറാഴ്ചവരെ നാല് ലക്ഷത്തിലധികം പേർ എത്തിയതായാണ് ഹോർ്ട്ടിക്കൾച്ചർ വകുപ്പിന്റെ കണക്ക്.1.8 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റുതീർന്നത്.സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചാണ് മേളയൊരുക്കിയത്. ഇത്തവണ ലാൽബാഗിലെ 214-ാമത് പുഷ്പമേളയായിരുന്നു. ഓഗസ്റ്റ് നാലിന് മു്ഖ്യമന്ത്രി സിദ്ധരാമയ്യയാണ്ഉദ്ഘാടനം നിർവഹിച്ചത്. സ്വാതന്ത്ര്യദിനത്തിന്റെയും റിപ്പബ്ലിക് ദിനത്തിന്റെയും ഭാഗമായി വർഷം രണ്ട് പുഷ്പമേളയാണ് ലാൽബാഗിൽ നടക്കാറ്.

കർണാടകത്തിന്റെ ഭരണകേന്ദ്രമായ വിധാൻ സൗധയുടെ പൂക്കളിൽ തീർത്ത മാതൃകയാണ് ഇത്തവണത്തെ മേളയുടെ മുഖ്യാകർഷണം.സ്വാതന്ത്ര്യദിനമായ ചൊവ്വാഴ്ച പുഷ്പമേളയ്ക്ക് വൻ തിരക്കനുഭവപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിക്കും.രാവിലെ മുതൽ സന്ദർശകർ ലാൽബാഗിലേക്ക് ഒഴുകിയെത്തും.

രാത്രി ഏഴ് മണിയോടെ ഇത്തവണത്തെ മേളക്ക് തിരശ്ശീല വീഴും.മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന ടിക്കറ്റ്.മേള സന്ദർശിക്കാനെത്തുന്നവരുടെ മടക്കയാത്രയ്ക്ക് 30 രൂപയുടെ പേപ്പർ ടിക്കറ്റ് നമ്മ മെട്രോ ഏർപ്പെടുത്തിയിട്ടുണ്ട്. ലാൽബാഗിൽനിന്ന് ഏത് മെട്രോ സ്റ്റേഷനിലേക്ക് പോകാനും ഈ ടിക്കറ്റ് മതിയാകും. എല്ലാ മെട്രോ സ്റ്റേഷനുകളിൽനിന്നും ചൊവ്വാഴ്ച ഈ പേപ്പർ ടിക്കറ്റ് വാങ്ങാനാകും.

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതില്‍ അസൂയ; ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ഭര്‍ത്താവ്

ലക്നൗ: ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതില്‍ അസൂയപ്പെട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ഭര്‍ത്താവ്.ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഇരുവരുടേയും കുട്ടികളുടെ മുന്നില്‍ വെച്ച്‌ കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം. ബിസിനസുകാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൊലീസ് പരിശോധിക്കുന്നുണ്ട്. 15 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. 12 വയസുള്ള മകളും അഞ്ചും വയസുള്ള മകനുമുണ്ട്.

വീട്ടമ്മയായ ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്രശസ്തി ഭാര്യ ആഗ്രഹിച്ചിരുന്നു. അടുത്തിടെ ഭര്‍ത്താവിനെ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തിരുന്നു.ഇതോടെ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമയായ ഭര്‍ത്താവിന് ഭാര്യയെ സംശയമായി. ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചു. ഞായറാഴ്ച രാവിലെ ദമ്ബതികള്‍ റായ്ബറേലിയിലേക്ക് ഒരു യാത്ര ആരംഭിച്ചു. എന്നാല്‍ യാത്രക്കിടെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലേക്ക് ഭര്‍ത്താവ് വാഹനം വഴി തിരിച്ചുവിട്ടു.

പുലര്‍ച്ചെ അഞ്ച് മണിയോടെ സുല്‍ത്താന്‍പൂരിലെ മുജേഷ് കവലയ്ക്ക് സമീപം വാഹനം നിര്‍ത്തി.ഇവിടെ വെച്ച്‌ ഇയാള്‍ ഭാര്യയുമായി കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. രോഷാകുലനായ അയാള്‍ യുവതിയുടെ കഴുത്ത് ഢഞെരിച്ച്‌ കൊല്ലുകയായിരുന്നു. സംഭവം കണ്ട് തളര്‍ന്ന കുട്ടികള്‍ കാറിനുള്ളില്‍ വെച്ച്‌ പൊട്ടിക്കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ല എന്ന് കുരേബാര്‍ എസ് എച്ച്‌ ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഭാര്യയെ കൊന്നശേഷം ഇയാള്‍ കാര്‍ സ്വയം ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരിക്കുകയായിരുന്നു എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.പട്രോളിംഗിനെത്തിയ പൊലീസ് സംഘം സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം കണ്ടതോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. അച്ഛന്‍ അമ്മയെ കൊല്ലുകയായിരുന്നു എന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഇത് പ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group