ബംഗളൂരു: കുടിവെള്ള ശുദ്ധീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്ബനിയായ കെ.വൈ.കെ ബംഗളൂരുവിലും പ്രവര്‍ത്തനം തുടങ്ങി.ബംഗളൂരു റെസിഡൻസി റോഡിലെ ഗോള്‍ഡ് ടവറിന്റെ മൂന്നാംനിലയിലാണ് കെ.വൈ.കെ ഓഫിസ് തുറന്നത്. കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ്, കെ.വൈ.കെ ഇന്ത്യ ഡയറക്ടര്‍ അക്ഷിത് അഗര്‍വാള്‍, ഡയറക്ടര്‍ ഓപറേഷൻസ് ഡോ. കാസിം ബാരില്‍, സൗത്ത് ഇന്ത്യ ഡി.ജി.എം. മുരളീധരൻ, ബാംഗ്ലൂര്‍ ഓഫിസ് മാനേജര്‍മാരായ ഹരീഷ്, പീറ്റര്‍, മുഹമ്മദ് അസ്മത്തുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.60ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലോകത്തിലെ തന്നെ ഹൈഡ്രജൻ, ആല്‍ക്കലൈൻ ജലത്തിന്റെ മുൻനിരക്കാരാണ് കെ.വൈ.കെ. കമ്ബനിയുടെ 73ാമത് ഓഫിസാണ് ബംഗളൂരുവില്‍ തുറന്നത്.
കെ.വൈ.കെ ഹൈഡ്രജൻ ജലം നല്ല ആന്റിഓക്‌സിഡന്റാണ്. ഏകദേശം 170 ലധികം ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നും ഹൈഡ്രജൻ ജലം കൂടുതല്‍ ഊര്‍ജ്ജം നല്‍കി ശരീരപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു.
ബംഗളുരു:എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചു.
എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസുകളിലും എല്ലാ സ്ത്രീകള്‍ക്കും ഏത് യാത്രയും സൗജന്യമായിരിക്കുമെന്നും ഇക്കാര്യത്തില്‍ യാതൊരു നിബന്ധനയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (കെഎസ്‌ആര്‍ടിസി) നാല് ഡിവിഷനുകളിലുള്ള ഡയറക്ടറുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയുടന്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നു. ഈ വാഗ്ദാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് ഗതാഗതമന്ത്രി വ്യക്തമാക്കുന്നത്. അന്ന് പറഞ്ഞതുപോലെ എപിഎല്‍, ബിപിഎല്‍ കാര്‍ഡ് നോക്കിയല്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര തന്നെയാകും അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
എംഡിമാരുമായി ചര്‍ച്ച ചെയ്ത് പദ്ധതി നടപ്പിലാക്കിയാലുണ്ടാകുന്ന സാഹചര്യം മനസിലാക്കിയെന്നും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടായി താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം ഇത് ചര്‍ച്ചചെയ്യുകയും ഇതിന് ശേഷം മുഖ്യമന്ത്രി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.23,978 വാഹനങ്ങളും 1.04 ലക്ഷത്തിലധികം ജീവനക്കാരുമുണ്ടെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളില്‍ പ്രതിദിനം 82.51 ലക്ഷം ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഇതിലൂടെ പ്രതിദിനം ലഭിക്കുന്ന വരുമാനം 2,31,332 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയില്‍ മിന്നലേറ്റ് 13 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
ഇടുക്കി: ജില്ലയില്‍ ബുധനാഴ്‌ച ഉച്ചയോടെ പെയ്‌ത മഴയ്‌ക്കിടെയുണ്ടായ ശക്തമായ മിന്നലില്‍ 13 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ആലക്കോട് പഞ്ചായത്തിലെ കച്ചിറപ്പാറയിലെ പെരുമ്ബാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ്സ്റ്റാര്‍ ഗ്രാനൈറ്റ്സ് എന്ന പാറമടയിലെ 11 തൊഴിലാളികള്‍ക്കും പീരുമേട് തേയില തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് പേര്‍ക്കുമാണ് ഇടിമിന്നലേറ്റ് പരിക്ക് സംഭവിച്ചത്.
പാറമടയില്‍ ജോലി ചെയ്‌തിരുന്ന കൊല്ലം അച്ചൻകോവില്‍ സ്വദേശി അഖിലേഷ് (25), മൂന്നാര്‍ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), എരുമേലി മരുത്തിമൂട്ടില്‍ അശ്വിൻ മധു (22), തമിഴ്‌നാട് കുമാരലിംഗപുരം സ്വദേശികളായ ധര്‍മ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയൻ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂര്‍ സ്വദേശി മഥനരാജ് (22), പെരുമ്ബാവൂര്‍ സ്വദേശികളായ ആശോകൻ (50), ജോണ്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്‌തതോടെ സമീപത്തെ താത്‌കാലിക ഷെഡില്‍ തൊഴിലാളികള്‍ കയറി നില്‍ക്കുകയായിരുന്നു. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് രാജയെയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം പീരുമേട് തേയില തോട്ടത്തില്‍ ജോലി ചെയ്‌ത് കൊണ്ടിരിക്കവെയാണ് രണ്ട് പേര്‍ക്ക് ഇടിമിന്നലേറ്റത്. ഏലപ്പാറ കാവക്കുളം തോട്ടത്തിലെ തൊഴിലാളികളായ ശാന്തി കാവക്കുളം(45), അമുദ ജയകുമാര്‍(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശപ്പിച്ചു. കാവക്കുളം പ്രദേശത്ത് സ്ഥിരമായി ഇടിമിന്നല്ലില്‍ ആളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും പരിക്കേല്‍ക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.