കുവൈറ്റ്: സൗദി അറേബ്യയില്‍ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ സല്‍മി അതിർത്തിയില്‍ വെച്ച് കസ്റ്റംസ് അധികൃതർ പിടികൂടി.ഇയാളുടെ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ 1,391 ലാറിക്ക ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. അസാധാരണ സാഹചര്യങ്ങളിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് പൂർണ്ണ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.ഉയർന്ന സാങ്കേതിക നിലവാരത്തിലുള്ള പരിശോധനാ ഉപകരണങ്ങള്‍ ഉപയോഗിച്ച് സംശയാസ്പദമായ ചരക്കുകളും വാഹനങ്ങളും കണ്ടെത്താനും പിടികൂടാനും സാധിക്കുന്നുണ്ടെന്നും കസ്റ്റംസ് അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വിവിധ വെല്ലുവിളികള്‍ നേരിട്ടും കാര്യക്ഷമമായി സേവനം തുടരുമെന്നും അവർ അറിയിച്ചു.