സംസ്ഥാനത്ത് കുറുവാ കവര്‍ച്ചാ സംഘം എത്തിയതായി സംശയം. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കി. അതീവ ജാഗ്രത പാലിക്കാന്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം കേരളത്തിൽ എത്തിയതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചത്. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകൾ അടക്കം പലയിടങ്ങളിലും ഈ കവര്‍ച്ചാസംഘം എത്തി എന്നുള്ളതാണ് വിവരം.
തമിഴ്‌നാട്ടില്‍ നിന്ന് ഈ സംഘങ്ങൾ കൂട്ടത്തോടെ വിവിധ റെയില്‍വേ സ്റ്റേഷനുകളിൽ വന്നിറങ്ങിയതായാണ് പോലീസ് സംശയിക്കുന്നത്. ഇതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി. എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്. ഇത്തരം സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കും. മുമ്പും കുറുവാ സംഘം കേരളത്തിലെത്തി രാത്രികാലങ്ങളിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ട്.
വീടുകളുടെയും പരിസരങ്ങളുടെയും സാഹചര്യം മുതലെടുത്ത് വേണ്ടിവന്നാൽ ആളുകളെ അപായപ്പെടുത്തി മോഷണം നടത്താനാണ് ഇവരുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ടതോ പരിഭ്രാന്തരാവേണ്ടതോ ആയ യാതൊരു സാഹചര്യവും നിലവിലില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രജിസ്ട്രേഷൻ ഇന്ന് മുതൽ
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടി.ഇ.ടി)2022 ന്‍റെ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കും.താല്‍പര്യമുള്ളവര്‍ക്ക് ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ 7 വരെ അപേക്ഷിക്കാം. പരീക്ഷ 2022 നവംബര്‍ 26, 27 തീയതികളില്‍ നടക്കും.പരീക്ഷാ ഫീസ്, യോഗ്യത, സിലബസ് എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നിങ്ങള്‍ക്ക് KTET 2022 ന്‍റെ വിശദമായ വിജ്ഞാപനം പരിശോധിക്കാം. ഇത് പരീക്ഷാ വെബ്സൈറ്റില്‍ ലഭ്യമാണ്.
KTET 2022 അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 21 മുതല്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രണ്ട് ദിവസങ്ങളിലും രണ്ട് ഷിഫ്റ്റുകളിലുമായാണ് പരീക്ഷ നടക്കുക. ഓരോ ഷിഫ്റ്റിന്‍റെയും ദൈര്‍ഘ്യം രണ്ടര മണിക്കൂറാണ്.