ഉഡുപ്പി:”കുറുപ്പ്’ സിനിമയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ രൂപസാദൃശ്യമുള്ള ആളിനെ കാറിലിരുത്തി തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജയിലില്‍ തൂങ്ങിമരിച്ചു.കാര്‍ക്കള സ്വദേശി സദാനന്ദ ഷെറിഗാറി (54)നെയാണു ഞായറാഴ്ച പുലര്‍ച്ചെ ഉഡുപ്പി ജില്ലാ ജയിലില്‍ ഉടുമുണ്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹതടവുകാര്‍ കെട്ടഴിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 13 നാണ് ഉഡുപ്പി ജില്ലയില്‍ ബൈന്ദൂരിന് സമീപം ഹെന്ബേരു-സെമികോട്ല റോഡരികിലെ വിജനമായ വനപ്രദേശത്ത് കത്തിക്കരിഞ്ഞ കാറിനുള്ളില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയത്. കാറിന്റെ ഉടമയായ സദാനന്ദയാണു മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം.
എന്നാല്‍ കാര്‍ കടന്നുപോയ വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളാണ് മരിച്ചതെന്ന് കണ്ടെത്തിയത്. കാര്‍ക്കള സ്വദേശി ആനന്ദ് ദേവാഡിഗ(55)യെ മദ്യവും ഉറക്കഗുളികകളും നല്കി അവശനിലയിലാക്കിയ ശേഷം കാറിലിരുത്തി തീകൊളുത്തുകയായിരുന്നുവെന്നു പിന്നീട് കണ്ടെത്തി.
ലാന്‍ഡ് സര്‍വേയറായിരുന്ന സദാനന്ദ ഭൂമി തട്ടിപ്പുകളും സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് നേരിടുകയായിരുന്നു. താന്‍ മരിച്ചെന്നു വരുത്തിത്തീര്‍ത്ത് ഇതില്‍നിന്നെല്ലാം രക്ഷപ്പെട്ട് ബംഗളൂരുവിലേക്കു കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
ഇരയായി കണ്ടെത്തിയ ആനന്ദിനെ ഹണിട്രാപ്പില്‍പ്പെടുത്തി ഇവര്‍ക്കൊപ്പം എത്തിക്കുന്നതിലും ഗൂഢാലോചനയിലും പങ്കുവഹിച്ച സദാനന്ദയുടെ പെണ്‍സുഹൃത്ത് ശില്പ (40)യും ബന്ധുക്കളായ സതീഷ് ദേവാഡിഗ (40), നിതിന്‍ എന്ന നിത്യാനന്ദ ദേവാഡിഗ (40) എന്നിവരും സംഭവത്തില്‍ അറസ്റ്റിലായിരുന്നു.
മദ്യപനായ അച്ഛനെ കൊന്ന് മകന്; മൃതദേഹം 30 കഷണങ്ങളാക്കി വെട്ടിനുറുക്കി കുഴല്കിണറിലെറിഞ്ഞു
ബംഗളൂരു: പിതാവിനെ കൊലപ്പെടുത്തി 32 കഷ്ണങ്ങളാക്കി കുഴല്‍ക്കിണറില്‍ തള്ളിയ മകന് അറസ്റ്റില്‍. കര്‍ണാടകയിലെ ബഗല്‍ക്കോട്ടിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ 20-കാരന് വിത്തല കുലാലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 53-കാരനായ പരശുറാം കുലാലി നിത്യവും മദ്യപിച്ചെത്തി മകനായ വിത്തലയെ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ വിത്തല ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യയും മൂത്ത മകനും ഇവരുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.
കൊലയ്ക്ക് പിന്നാലെ മൃതദേഹം 32 കഷ്ണങ്ങളാക്കി തുറന്ന് കിടന്നിരുന്ന കുഴല്‍ക്കിണറില്‍ തള്ളുകയായിരുന്നു. പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പരശുറാമിന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.