Home തിരഞ്ഞെടുത്ത വാർത്തകൾ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്, കേരള ഡിജിപിയെ വിളിപ്പിച്ചു

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്, കേരള ഡിജിപിയെ വിളിപ്പിച്ചു

by ടാർസ്യുസ്

ന്യൂഡല്‍ഹി: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി സിനിമാ നടിയാകുകയും കേരളത്തില്‍ വച്ച്‌ അടുത്തിടെ വിവാഹിതയാകുകയും ചെയ്ത സംഭവം വഴിത്തിരിവില്‍.വിവാഹം നടക്കുന്ന വേളയില്‍ മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്റെ (എന്‍സിഎസ്ടി) അന്വേഷണത്തില്‍ തെളിഞ്ഞത്രെ. തുടര്‍ന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോലീസ് പോക്‌സോ കേസ് എടുത്തു എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസം തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്.സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ ഇവരെ ആശംസിക്കാന്‍ എത്തിയിരുന്നു.

തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തി വിവാഹിതയാകാന്‍ പോകുന്നു എന്നും സംരക്ഷണം വേണം എന്നും പെണ്‍കുട്ടിയും ആവശ്യപ്പെട്ട ശേഷമായിരുന്നു ഇതെല്ലാം.വിവാഹം കഴിഞ്ഞ പിന്നാലെ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച വിവാദം ഉടലെടുത്തിരുന്നു. രേഖകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുംഭര്‍ത്താവും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നു. കേരളത്തില്‍ താമസിക്കാനുള്ള താല്‍പ്പര്യവും ഇവര്‍ പങ്കുവച്ചു. പിന്നീട് മറ്റൊരിക്കല്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയ പെണ്‍കുട്ടി സിനിമാ സംവിധായകന്റെ മോശം പെരുമാറ്റം സൂചിപ്പിച്ച്‌ കരയുകയും ചെയ്തിരുന്നു.മധ്യപ്രദേസ് സ്വദേശിയാണ് പെണ്‍കുട്ടി. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇവര്‍ കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവത്രെ. കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് വിവാഹിതരായതും മടങ്ങിയതും. എന്നാല്‍ ഇപ്പോള്‍ വീണ്ടും പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.പെണ്‍കുട്ടിയ്ക്ക് രണ്ടുതരം രേഖകള്‍വിവാഹത്തെ എതിര്‍ത്ത് പെണ്‍കുട്ടിയുടെയും ഫര്‍മാന്റെയും കുടുംബം രംഗത്തുവന്നിരുന്നു. സംഭവത്തിന് പിന്നില്‍ ലൗ ജിഹാദ് ആണ് എന്ന് ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുകയും ചെയ്തിരുന്നു. അഭിഭാഷകനായ പ്രഥം ദുബെ നല്‍കിയ പരാതിയിലാണ് ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെട്ടത്. കമ്മീഷന്‍ ചെയര്‍മാനും ബിജെപി നേതാവുമായ അന്തര്‍സിങ് ആര്യയുടെ നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തിലാണ് പുതിയ വിവരം ലഭിച്ചതത്രെ.

രേഖകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയ്ക്ക് 16 വയസും മൂന്ന് മാസവും ആയിട്ടുള്ളൂ എന്നാണ് വാര്‍ത്തകള്‍. മധ്യപ്രദേശിലെ മഹേശ്വറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 2009 ഡിസംബര്‍ 30നാണ് പെണ്‍കുട്ടി ജനിച്ചത് എന്ന രേഖയാണ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുള്ളത്. കേരളത്തില്‍ വച്ച്‌ വിവാഹിതരാകുന്ന വേളയില്‍ പെണ്‍കുട്ടിനല്‍കിയ രേഖയില്‍ 2008 ജനുവരി 1ന് ജനിച്ചു എന്നാണ് പറയുന്നത്.പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മഹേശ്വര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്‌സോ വകുപ്പുകള്‍, പട്ടിക ജാതി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് പെണ്‍കുട്ടി. വ്യാജ രേഖയുണ്ടാക്കി എന്ന വകുപ്പും ഫര്‍മാന്‍ ഖാനെതിരെ ചുമത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 22ന് മധ്യപ്രദേശ്, കേരള പോലീസ് മേധാവിമാരോട് ഹാജരാകാന്‍ പട്ടിക ജാതി കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group