Home Featured ബെംഗളൂരു: എല്ലാ രാഷ്ട്രീയ കൊല പാതകങ്ങളുടെയും അന്വേഷണം എൻഐഎയ്ക്കു വിടണം ;ദൾ നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു: എല്ലാ രാഷ്ട്രീയ കൊല പാതകങ്ങളുടെയും അന്വേഷണം എൻഐഎയ്ക്കു വിടണം ;ദൾ നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു: തീരദേശ മേഖലയിലെ എല്ലാ രാഷ്ട്രീയ കൊല പാതകങ്ങളുടെയും അന്വേഷണം എൻഐഎയ്ക്കു വിടണമെന്നു ദൾ നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി.കുമാരസ്വാമി.സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകക്കേസ് മാത്രം എൻഐഎയ്ക്കു വിട്ടുകൊണ്ട് ഇരട്ടനീതി നടപ്പാക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുവാക്കളുടെ സുരക്ഷ ഉറപ്പാ ക്കാൻ സർക്കാരിനു കഴിയുന്നില്ല.സമാധാനം പുനഃസ്ഥാപിക്കുന്നതിനു പകരം പ്രശ്നങ്ങൾ വഷളാക്കാനാണു സർക്കാർ ശ്രമിക്കുന്നത്.രാഷ്ട്രീയ ലക്ഷ്യത്തോടെയാണു ബിജെപി വിഷയത്തിൽ പ്രവർത്തിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരു സ്ഫോടന കേസ്; അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു

ബെംഗളൂരു സ്ഫോടന കേസിലെ അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതി (Suprem Court) സ്റ്റേ ചെയ്തു.അബ്ദുള്‍ നാസര്‍ മദനി (Abdul Nasser Madani) ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

കേസില്‍ മദനി ഉള്‍പ്പടെ 21 പേര്‍ക്ക് നോട്ടീസ് അയച്ചു.വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ പരിഗണിക്കാനാകില്ല എന്നാണ് മദനി ഉള്‍പ്പടെയുള്ള പ്രതികളുടെ വാദം. പുതിയ തെളിവുകള്‍ പരിഗണിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടിവരും. അത് വിചാരണാ നടപടികള്‍ അനന്തമായി നീണ്ടുപോകുന്ന സാഹചര്യമുണ്ടാക്കുമെന്നും മദനിയുടെ അഭിഭാഷകര്‍ വാദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group