Home Featured “ഇത് മൂന്നാം പുനര്‍ജന്മം’; കുമാരസ്വാമി ആശുപത്രി വിട്ടു

“ഇത് മൂന്നാം പുനര്‍ജന്മം’; കുമാരസ്വാമി ആശുപത്രി വിട്ടു

മസ്തിഷ്കാഘാതം മൂലം ചികിത്സയിലായിരുന്ന കര്‍ണാടക മുൻ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്‌.ഡി.കുമാരസ്വാമി ആശുപത്രി വിട്ടു.64 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇത് തന്‍റെ മൂന്നാം പുനര്‍ജന്മം ആണെന്ന് പറഞ്ഞ അദ്ദേഹം, മസ്തിഷ്കാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ ആരും അവഗണിക്കരുതെന്നും വേഗം ചികിത്സ തേടണമെന്നും കൂട്ടിച്ചേര്‍ത്തു.ബുധനാഴ്ചയാണ് മസ്തിഷ്കാഘാതം മൂലം കുമാരസ്വാമിയെ ബംഗളൂരു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മദ്യപിച്ച്‌ വാഹനമോടിച്ചു: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂർ : മദ്യപിച്ച്‌ വാഹനമോടിച്ചതിന് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ എടക്കാട് സ്വദേശി സികെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.ബസ് ഒരു കാറില്‍ ഉരസിയതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്. കണ്ണൂരില്‍ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച്‌ കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവറാണ് ലിജേഷ്. കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസ് കീഴൂരില്‍ വെച്ച്‌ കാറുമായി ഉരസിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ലിജേഷ് മദ്യപിച്ചതായി തെളിഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group