കർണാടകയിലെ പ്രശസ്തമായ കുമാരപർവത ട്രെക്കിങ് പുനരാരംഭിച്ചു. പുതുതായി ആരംഭിച്ച ഓൺലൈൻ സംവിധാനം വഴി ബുക്ക് ചെയ്യുന്നവരെ മാത്രമേ ട്രെക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു. സഞ്ചാരികളുടെ തിരക്കുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.കർണാടകത്തിലെ ഏറ്റവും കഠിനവും ഉയരം കൂടിയതുമായ മലയകയറ്റമാണ് കുമാര പർവതത്തിലേത്. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം അറിയാൻ ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ കൂടിയാണ് ഇവിടം. കർണാടകത്തിൽ നിന്നും കേരളത്തിൽ നിന്നുമെല്ലാമായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്താറുള്ളത്. പ്രശസ്തമായ കൂക്കൈ സുബ്രഹ്മണ്യ സ്വാമി ടെമ്പിളാണ് കുമാരപർവത ട്രെക്കിങ്ങിന്റെ ബേസ് ക്യാമ്പ്.
പുഷ്പഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ട്രക്കിങ് സ്പോട്ടാണ്.കഴിഞ്ഞ മാസങ്ങളിലെ അവധി ദിവസങ്ങളിൽ കുമാരപർവതയിൽ സഞ്ചാരികളുടെ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ഇത്തരത്തിൽ സഞ്ചാരികൾ എത്തുന്നത് കടുത്ത വിമർശനത്തിനിരയായിരുന്നു. തുടർന്നാണ് വനവകുപ്പ് ഇടപെട്ട് ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കർണ്ണാടക വനംവകുപ്പ്മന്ത്രി ഈശ്വർ ഖണ്ഡ്രെ കുമാരപർവ്വത സന്ദർശിച്ചിരുന്നു. ബാംഗ്ലൂരിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് കുമാരപർവത. 12 കിലോമീറ്റർ അകലെയുള്ള സുബ്രമണ്യ റോഡ് സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
പൊതുവേദിയില്‍ അസഭ്യം പറഞ്ഞ് ഭീമൻ രഘു: വിവാദമായതിന് പിന്നാലെ വിശദീകരണവുമായി താരം
നടൻ ഭീമൻ രഘു വീണ്ടും വിവാദത്തില്‍. പൊതുവേദിയില്‍ അസഭ്യം പറഞ്ഞതോടെയാണ് ഭീമൻ രഘു വിവാദത്തിലായത്.പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തുകയും ചെയ്തു. ആ സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് താൻ ചെയ്തതെന്നും വേഗത്തില്‍ പറയുന്നതിനിടെ ഒരു വാക്ക് നാക്കുപിഴയായി കയറിക്കൂടിയതാണെന്നുമാണ് ഭീമൻ രഘു പറയുന്നത്.പാലക്കാട് പമ്ബാനിധി എന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ഭീമൻ രഘു അസഭ്യം പറഞ്ഞത്. മോഹൻലാല്‍ ചിത്രം ‘നരസിംഹ’ത്തില്‍ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ഭീമൻ രഘു പറഞ്ഞത്. എന്നാല്‍ ആവേശം അല്‍പ്പം കൂടിയപ്പോള്‍ പറഞ്ഞത് വലിയൊരു തെറിയായി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഭീമൻ രഘുവിനെതിരെ വിമർശനങ്ങളും ട്രോളുകളും എത്തി.
ഇതിന് പിന്നാലെയാണ് താരം വിശദീകരണവുമായി എത്തിയത്.നരസിംഹത്തിലെ തന്റെ കഥാപാത്രം പറയുന്ന ഡയലോഗ്. പറയുന്നതിനിടെ ഒരു അക്ഷരം വിഴുങ്ങിയാണ് സിനിമയില്‍ പറഞ്ഞത്. എങ്കിലും ഉദേശിച്ചത് ആ വാക്ക് തന്നെ ആണല്ലോ. ആ പരിപാടിക്ക് ചെന്നപ്പോള്‍ നാട്ടുകാർ ആ ഡയലോഗ് നേരിട്ട് പറയാൻ നിർബന്ധിച്ചു. ഡയലോഗ് പറഞ്ഞു വന്നപ്പോള്‍ ആ മുഴുവൻ വാക്ക് വായില്‍ നിന്നു വീണുപോയി. സ്പീഡില്‍ പറഞ്ഞു വന്നപ്പോ ഒരു ‘റി’ കൂടി അതില്‍ കയറിക്കൂടി. അതൊരു നാക്കുപിഴയാണ്. അത് പറയാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. വീഡിയോ കണ്ട് ആർക്കെങ്കിലും വിഷമം തോന്നുന്നെങ്കില്‍ അവരോടെല്ലാം ക്ഷമ ചോദിക്കുന്നുവെന്നും ഭീമൻ രഘു വിശദീകരിച്ചു.