Home Featured ക്രിസ്മസിന് നാട്ടിലെത്താം; സ്പെഷൽ സർവിസുമായി, കെഎസ്ആർടിസി

ക്രിസ്മസിന് നാട്ടിലെത്താം; സ്പെഷൽ സർവിസുമായി, കെഎസ്ആർടിസി

by ടാർസ്യുസ്

ബെംഗളുരു: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി 23ന് 12 ക്രിസ്മസ് സ്പെഷൽ സർവീസുകൾ നടത്തും. കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി, വടകര, കാസർകോട്, നിലമ്പൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. 22നും 24നു രാത്രി 10ന് എറണാകുളത്തേക്ക് (സേലം വഴി) സ്പെഷ്യൽ സർവീസുണ്ടാകും. സ്പെഷ്യൽ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

സ്പെഷൽ ബസ് സമയം (രാത്രി)

  • കോഴിക്കോട് എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി)- 9:30, 10.11
  • നിലമ്പൂർ ഡീലക്സ് (ഗൂഡല്ലൂർ)-11.45
  • പയ്യന്നൂർ എക്സ്പ്രസ്(കണ്ണൂർ )- 8.30
  • പയ്യന്നൂർ എക്സ്പ്രസ്( ചെറുപുഴ, ആലക്കോട്)- 10.10
  • കണ്ണൂർ എക്സ്പ്രസ് (ഇരിട്ടി )-11
  • തലശ്ശേരി എക്സ്പ്രസ് (ഇരിട്ടി )-11.30
  • വടകര എക്സ്പ്രസ് ( മാനന്തവാടി, തൊട്ടിൽപാലം)- 9.15
  • കാസർകോട് ഡീലക്സ് 11.45
  • പാലക്കാട് ഡീലക്സ് (സേലം)-9
  • തൃശൂർ ഡീലക്സ് (സേലം) 9.30
  • തിരുവനന്തപുരം വോൾവോ (സേലം) 8:10

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group