Home Featured ബെംഗളൂരു-ചെന്നൈ; ക്രിസ്മസ്-പുതുവത്സര പ്രത്യേക സര്‍വീസുമായി കെഎസ്‌ആര്‍ടിസി

ബെംഗളൂരു-ചെന്നൈ; ക്രിസ്മസ്-പുതുവത്സര പ്രത്യേക സര്‍വീസുമായി കെഎസ്‌ആര്‍ടിസി

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബെംഗളൂരു-ചെന്നൈ ക്രിസ്മസ് പുതുവത്സര പ്രത്യേക സര്‍വീസുമായി കെഎസ്‌ആര്‍ടിസി.ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച്‌ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് വേണ്ടി ഡിസംബര്‍ 20 മുതല്‍ ജനുവരി 03 വരെ അധിക സര്‍വീസുകള്‍ ക്രമീകരിച്ചതായി കെഎസ്‌ആര്‍ടിസി അറിയിച്ചു.നിലവില്‍ ഓടുന്ന സര്‍വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. www.onlineksrtcswift.com എന്ന ഓണ്‍ലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുലൂടെയും ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച്‌ കൂടുതല്‍ സര്‍വീസുകള്‍ സജ്ജീകരിക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെഎസ്‌ആര്‍ടിസി തിരുവനന്തപുരം – ഫോണ്‍നമ്ബര്‍- 0471 2323886, എറണാകുളം -ഫോണ്‍ നമ്ബര്‍ – 0484 2372033, കോഴിക്കോട് – ഫോണ്‍ നമ്ബര്‍ – 0495 2723796, കണ്ണൂര്‍- ഫോണ്‍ നമ്ബര്‍ – 0497 2707777.ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍ : 20.12.2023 മുതല്‍ 03.01.2024 വരെ

ദൃശ്യം സിനിമ ചെയ്യാൻ ആദ്യം സമീപിച്ചത് രജനി സാറിനെ; വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

മലയാളത്തില്‍ നിന്നും നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രമാണ് ദൃശ്യം. തമിഴില്‍ കമല്‍ ഹാസനായിരുന്നു അഭിനയിച്ചിരുന്നത്.എന്നാല്‍, താൻ രജനീകാന്തിനെയും സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. പുതിയ ചിത്രമായ നേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.താൻ കമലഹാസന്റെയും രജനികാന്തിന്റെയും അടുത്തും കഥ കൊടുത്തിരുന്നു. എന്നാല്‍, രജനി സാര്‍ ആദ്യം ചെയ്യുന്നില്ലെന്നായിരുന്നു പറഞ്ഞത്. പിന്നെ നമ്മള്‍ കമല്‍ സാറിലേക്ക് പോയപ്പോഴേക്കും രജനി സാര്‍ റീതിങ്ക് ചെയ്തു വന്നിരുന്നു എന്നാണ് ജീത്തു പറഞ്ഞത്.

രജനി സാര്‍ ആദ്യം വീട്ടിലിരുന്ന് സിനിമ കണ്ടിരുന്നു. അര മണിക്കൂര്‍ തന്നെ തല്ലുന്ന സീനൊക്കെ കണ്ടാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ആദ്യം ചിന്തിച്ചത്. എന്നാല്‍, പിന്നീട് മറ്റൊരു ഫ്രണ്ടാണ് ദൃശ്യം സിനിമയെക്കുറിച്ച്‌ രജനീ സാറിനോട് പറഞ്ഞത് സിനിമ നല്ലതുപോലെ ഓടിയെന്ന് അറിഞ്ഞതോടെ രജനികാന്ത് സാര്‍ സുരേഷ് ബാലാജിയെ വിളിച്ചിരുന്നെന്നും ജീത്തു പറയുന്നു. എന്നാല്‍, അപ്പോഴേക്കും കമല്‍ സാര്‍ ഒക്കെ പറഞ്ഞിരുന്നു എന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group