Home Featured സ്വിഫ്റ്റ് ഇന്ന്‌ നിരത്തിലിറങ്ങും;ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്

സ്വിഫ്റ്റ് ഇന്ന്‌ നിരത്തിലിറങ്ങും;ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും. തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഗതാ​ഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്. കിടന്ന് യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസിയുടെ ആദ്യ സര്‍വീസാണ് ഇത്.

12ന് മടക്കയാത്ര ബാംഗളൂരുവില്‍ പകല്‍ മൂന്നിന് മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്യും. അന്നേ ദിവസം മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ബംഗളൂരു മലയാളി സംഘടനകളുമായി മന്ത്രി ചര്‍ച്ച ചെയ്യും. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ വിഹിതം ഉപയോ​ഗിച്ച്‌ 116 ബസാണ് സ്വിഫ്റ്റ് വാങ്ങിയത്. സീറ്റ് റിസര്‍വേഷന്‍ വ്യാഴംമുതല്‍ ആരംഭിച്ചിരുന്നു.

കൂടുതല്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി
വിഷു, ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സര്‍വീസുമായി കെഎസ്‌ആര്‍ടിസിയും സ്വിഫ്റ്റും. യാത്രക്കാരുടെ ആവശ്യാര്‍ഥം സംസ്ഥാന,അന്തര്‍ സംസ്ഥാന റൂട്ടില്‍ സര്‍വീസ് നടത്തും. ആകെ 34 സൂപ്പര്‍ ക്ലാസ് ബസ് കൂടാതെ അവധിക്കാലത്ത് കൂടുതല്‍ സര്‍വീസുണ്ടാകും. 18 വരെ ഈ സര്‍വീസിന് ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക്ചെയ്യാം. യാത്രക്കാരുടെ തിരക്കനുസരിച്ച്‌ പ്രധാന റൂട്ടില്‍ അധിക സര്‍വീസും ​ഹ്രസ്വദൂര,- ദീര്‍ഘദൂര സര്‍വീസും 12,13, 17,18 തീയതികളില്‍ ക്രമീകരിച്ചു. www.online.keralartc.com വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും ടിക്കറ്റ് ബുക്ക്ചെയ്യാം.

പ്രധാന റൂട്ട്
എസി സ്ലീപ്പര്‍: കണിയാപുരം–– തിരുവനന്തപുരം- –-ബംഗളൂരു (നാ​ഗര്‍കോവില്‍–– തിരുനെല്‍വേലി–– ഡിന്‍ഡി​ഗല്‍-വഴി), തിരുവനന്തപുരം- –-ബംഗളൂരു (ആലപ്പുഴ-–- വൈറ്റില–– തൃശൂര്‍–– കോയമ്ബത്തൂര്‍–– സേലം വഴി), ബംഗളൂരു –-തിരുവനന്തപുരം (സേലം–- കോയമ്ബത്തൂര്‍–- തൃശൂര്‍–– വൈറ്റില–- ആലപ്പുഴ വഴി), എറണാകുളം -–-ബംഗളൂരു (സേലം–- കോയമ്ബത്തൂര്‍–-, തൃശൂര്‍ വഴി).

എസി സെമി സ്ലീപ്പര്‍: പത്തനംതിട്ട -–-ബംഗളൂരു (കോട്ടയം–– തൃശൂര്‍–– കോയമ്ബത്തൂര്‍–– സേലം വഴി), കോഴിക്കോട്-–-ബംഗളൂരു, കോഴിക്കോട്- മൈസൂര്‍.

നോണ്‍ എസി ഡീലക്സ്: തിരുവനന്തപുരം- –-കണ്ണൂര്‍, മാനന്തവാടി- –-തിരുവനന്തപുരം, സുല്‍ത്താന്‍ ബത്തേരി -–-തിരുവനന്തപുരം, തിരുവനന്തപുരം-, വൈറ്റില- ആലപ്പുഴ വഴി സുല്‍ത്താന്‍ബത്തേരി, തിരുവനന്തപുരം –-കോട്ടയം, -തൃശൂര്‍–– കോഴിക്കോട്, തിരുവനന്തപുരം–- – എറണാകുളം-–- കോഴിക്കോട്.

സൗജന്യ ടിക്കറ്റ് നാലുപേര്‍ക്ക്
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ആദ്യ സര്‍വീസിനായി ഓണ്‍ലൈനില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കുള്ള സൗജന്യ മടക്കയാത്ര ടിക്കറ്റ് നാലുപേര്‍ക്ക്. ​ജോസഫ് സ്കറിയ (പൂഞ്ഞാര്‍), കെ അരുണ്‍ (ബംഗളൂരു), അനൂബ് ജോര്‍ജ് (പത്തനംതിട്ട, പുല്ലാട്), എം അരുണ്‍ (തിരുവനന്തപുരം, പൂജപ്പുര) എന്നിവര്‍ക്ക് തിങ്കളാഴ്ച തമ്ബാനൂരിലെ സര്‍വീസ് ഫ്ലാഗ്‌ഓഫ് ചടങ്ങില്‍വച്ച്‌ ടിക്കറ്റിനുള്ള സൗജന്യ കൂപ്പണ്‍ മന്ത്രി ജി ആര്‍ അനില്‍ സമ്മാനിക്കും. മന്ത്രി എം വി ​ഗോവിന്ദന്‍ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് പ്രകാശിപ്പിക്കും. മന്ത്രി വി ശിവന്‍കുട്ടി സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനം നിര്‍വഹിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group