തിരുവനന്തപുരം: ( 11.07.2021) കോവിഡ് കാരണം മുടങ്ങിയിരുന്ന തിരുവനന്തപുരം – ബംഗളൂരു സര്‍വീസ് കെ എസ് ആര് ടി സി പുനരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് വീണ്ടും ആരംഭിച്ചത്. ഏപ്രില്‍ ഒമ്ബതു മുതല്‍ നിര്‍ത്തി വെച്ച സര്‍വീസാണ് പുനരാരംഭിച്ചത്.
തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് സര്‍വീസ് ആരംഭിച്ചത്. കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, മാണ്ഡ്യ വഴിയാണ് ബംഗളൂരു സര്‍വീസ് ആദ്യ ദിനം സര്‍വീസ് നടത്തിയത്. ആദ്യ ദിവസം തന്നെ മുഴുവന്‍ സീറ്റുകളും റിസര്‍വേഷന്‍ ഫുള്‍ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസുകള്‍ നടത്തുക.
എന്നാല്‍ അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് സര്‍കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അത് കൂടി ലഭിച്ചാല്‍ പാലക്കാട് സേലം വഴിയുള്ള ബംഗളൂരു സര്‍വീസ് ആരംഭിക്കാനാകും. ഇതിനായി ആദ്യഘട്ടമെന്ന നിലയിലേക്ക് തമിഴ്നാട്ടിലേക്ക് സര്‍കാര്‍ ഉദ്യോഗസ്ഥാര്‍ക്കുള്ള ബോന്‍ഡ് സര്‍വീസ് നടത്താന്‍ കോയമ്ബത്തൂര്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള പാലക്കാട് – കോയമ്ബത്തൂര്‍ ബോന്‍ഡ് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തമിഴ്നാട് അന്തര്‍സംസ്ഥാന ഗതാഗതത്തിനുള്ള അനുമതി നല്‍കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.
ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന ബസുകളുടെ സമയ വിവരവും ടികെറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപിലൂടെയും മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്നതാണ്.
മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ് ഒരു മലയാളിയുടെ സന്തോഷം. *Dayfresh* വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്. ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ *ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ* എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്. ഇപ്പോൾ *ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്.* പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും. അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?*ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….* Play Store:- Apptore:- https://apple.co/3i54JyH