ബെംഗളൂരു : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരള ആർടിസി സ്ലീപ്പർ ബസുകൾ ഇറക്കാനൊരുങ്ങുമ്പോൾ ബെംഗളൂരു മലയാളികൾ ഏറെ പ്രതീക്ഷ. വോൾവോ കമ്പനി ഇന്ത്യയിൽ ആദ്യമായി പൂർണമായും നിർമിക്കുന്നു. സ്ലീപ്പർ കോച്ചുകളിൽ ആദ്യത്തെ 8 എണ്ണമാണു കേരളത്തിനു ലഭിക്കുക. ബസിന്റെ മാതൃക കമ്പനി കഴിഞ്ഞ ദിവസം പുറ ത്തിറക്കി.സംസ്ഥാനാന്തര റൂട്ടിൽ കർണാടക ആർടിസിയും സ്വകാര്യ ബസ് ഏജൻസികളും വർഷങ്ങളായി സ്പീക്കർ സർവീസുകൾ നടത്തുമ്പോഴും ബെംഗളുരുവിൽ നിന്ന് ഇത്തരം ബസുകൾ ഇല്ലാത്ത ഏക ആർടിസിയാണ് കേരളത്തിന്റേത്. വോൾവോ സ്ലീപ്പറുകൾ ഇറങ്ങുന്നതോടെ ഈ കുറവും പരിഹരിക്കാനാകും.സംസ്ഥാനാന്തര റൂട്ടിൽ സ്പീപ്പർ ബസുകൾ ഇറക്കാൻ വർഷങ്ങൾക്കു മുൻപ് കെഎസ്ആർടിസി പദ്ധതിയിട്ടിരുന്നു. ഇത്തരം ബസുകൾക്കു കേരള മോട്ടർ വാഹന വകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നതും ബസിന്റെ ബോഡി സ്വന്തമായി നിർമിക്കണമെന്നതും അന്നു തടസ്സമായി. എന്നാൽ ഇപ്പോൾ വോൾവോ ബോഡി ഉൾപ്പെടെ നിർമിച്ചു നൽകുന്നതിനാൽ ബസ് കൈമാറിയാൽ അധികം വൈകാതെ സർവീസ് തുടങ്ങാനാകും.
കർണാടക ആർടിസിക്കു ബെംഗളൂരുവിൽ നിന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കായി മൾട്ടി ആക്സിൽ, എസി, നോൺ എസി സ്ലീപ്പർ സർവീ സുകളുണ്ട്.ഇന്ത്യയിൽ ആദ്യമായി മൾട്ടി ആക്സിൽ സ്ലീപ്പർ ഇറക്കിയ ട്രാൻസ്പോർട്ട് കോർപറേഷനായ കർണാടക ഇതിൽ ഒരെണ്ണം എറണാകുളത്തേക്കാണ് ഓടിക്കുന്നത് സ്വകാര്യ ഏജൻസികൾക്കും കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക്യ യഥേഷ്ടം എസി, നോൺ എസി സ്ലീപ്പറുകളുണ്ട്.