ബെംഗളൂരു: കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷത്തോളമായി നിർത്തിവെച്ചിരുന്ന ബെംഗളൂരു ശാന്തി നഗർ ബസ് സ്റ്റേഷനിലെ കേരള ആർ.ടി.സി ടിക്കറ്റ് കൗണ്ടർ മാർച്ച് ഒമ്പത് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് കേരള ആർ.ടി.സി അധിക്യതർ പറഞ്ഞു. രാവിലെ 7 മണി മുതൽ രാത്രി പതിനൊന്ന് മണിവരെ കൗണ്ടർ പ്രവർത്തിക്കുന്നതാണ്. നിലവിൽ കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള ബസുകളാണ് ശാന്തി നഗറിൽ നിന്നും യാത്രയാരംഭിക്കുന്നത്. സമീപ ദിവസങ്ങളിൽ കോഴിക്കോട് അടക്കമുള്ള ഭാഗങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. ശാന്തിനഗർ കൗണ്ടർ ഫോൺ നമ്പർ : 080 22221755രാരംഭിക്കും