Home Featured മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഉടൻ

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഉടൻ

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസി ലോ-ഫ്ലോർ എയർ കണ്ടീഷൻഡ് വോൾവോ ബസ് സർവീസ് ഒക്ടോബർ 27 മുതൽ ആരംഭിക്കാൻ കെഎസ്ആർടിസി മംഗളൂരു ഡിവിഷൻ തീരുമാനിച്ചു.മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും മണിപ്പാലിൽ നിന്നും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾ സർവീസ് നടത്തും.

സൗജന്യ പാർക്കിങ് സ്ഥലം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് എയർപോർട്ട് അതോറിറ്റിയുമായി ചർച്ച നടത്തി.എംഐഎയിലേക്ക് നേരിട്ട് ബസ് സർവീസ് വേണമെന്ന ദീർഘകാല ആവശ്യം നിലനിൽക്കുന്നതിനാൽ ഗതാഗത മന്ത്രി ബി ശ്രീരാമുലു വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻഗണനാക്രമത്തിൽ സർവീസ് നടത്താൻ നിർദേശം നൽകി. പെർമിറ്റ് പ്രശ്‌നത്തെ തുടർന്നാണ് സർവീസുകൾ വൈകുന്നത്.

അഞ്ചുവര്‍ഷത്തെ പ്രണയം, സംശയം, പക; ശ്യാംജിത്ത് വന്നത് ചുറ്റികയും കത്തിയുമായി, ശരീരത്തില്‍ 18 മുറിവ്

കണ്ണൂർ:* പാനൂർ വള്ള്യായിൽ യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പോലീസ്. കയറും കത്തിയും ചുറ്റികയുമായി വീട്ടിലെത്തിയാണ് ശ്യാംജിത്ത് ഹീനകൃത്യം നടത്തിയത്.വിഷ്ണുപ്രിയയുമായി അഞ്ച് വർഷത്തെ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നാണ് ശ്യാംജിത്ത് പോലീസിന് നൽകിയ മൊഴി. ആറുമാസം മുൻപ് ഇവർ തമ്മിൽ അകന്നു. തുടർന്ന് വിഷ്ണുപ്രിയയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ശ്യാംജിത്ത് സംശയിച്ചു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കായി.

ആ വഴക്ക് പകയായി, വിഷ്ണുപ്രിയയുടെ ജീവനെടുക്കുന്നതിലേക്ക് വരെയെത്തിച്ചു കാര്യങ്ങൾ.ആഴത്തിലുള്ള 18 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.

കൃത്യം നടത്തി മണിക്കൂറുകൾക്കകം തന്നെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി എം. ശ്യാംജിത്തിനെ പോലീസ് പിടികൂടിയിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിൽ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

You may also like

error: Content is protected !!
Join Our WhatsApp Group