Home Featured KSRTC| കളക്ഷന്‍ റെക്കോര്‍ഡ്; ഓണദിവസങ്ങളില്‍ ചരിത്ര നേട്ടവുമായി തമ്ബാനൂര്‍ ഡിപ്പോ

KSRTC| കളക്ഷന്‍ റെക്കോര്‍ഡ്; ഓണദിവസങ്ങളില്‍ ചരിത്ര നേട്ടവുമായി തമ്ബാനൂര്‍ ഡിപ്പോ

തിരുവനന്തപുരം: ഓണ നാളുകളില്‍ കെ എസ് ആര്‍ ടി സി യുടെ ചരിത്രത്തില്‍ തന്നെ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിച്ച്‌ തമ്ബാനൂര്‍ യുണിറ്റ്.05/9/22 തിങ്കള്‍ മുതല്‍ 13/09/22 വരെ കളക്ഷനായി നേടിയത് 3,80,74,030/- രൂപ. കഴിഞ്ഞ 12 ന്കെ എസ് ആര്‍ ടി സിയില്‍ റെക്കോര്‍ഡ് വരുമാനമായ 8.4 കോടി ലഭിച്ചപ്പോള്‍ സെന്‍ട്രല്‍ യൂണിറ്റിന് ലഭിച്ചത് 53 ലക്ഷമായിരുന്നു.

തൊട്ടടുത്ത ദിവസം 13/08 ചൊവ്വാഴ്ച്ച 54 ലക്ഷം നേടി വീണ്ടും റെക്കോര്‍ഡിട്ടു. സെന്‍ട്രല്‍ യൂണിറ്റിന്റെ 2018 ല്‍ ലഭിച്ച 41 ലക്ഷം എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തി കുറിച്ചത്.മറ്റു യൂണിറ്റുകളില്‍ ഞായര്‍ വെെകിട്ടും തിങ്കളാഴ്ചയും അയച്ച സര്‍വീസുകളുടെ വരുമാനം തിങ്കള്‍ തന്നെ ലഭിച്ചുവെങ്കിലും സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നും അയച്ച ദീര്‍ഘ ദൂര സര്‍വീസുകള്‍ ആ യൂണിറ്റില്‍ എത്തിയത് ചൊവ്വാഴ്ച വെെകിട്ടോടെ മാത്രമാണ്.

അങ്ങനെയാണ് ചൊവ്വാഴ്ച 54 ലക്ഷം രൂപ വരുമാനം ലഭിച്ചത്.സാധരണ 75-80 സര്‍വീസുകളാണ് തമ്ബാനൂരില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതെങ്കില്‍ എറ്റവും തിരക്കുളള ദിവസമായ സെപ്റ്റംബര്‍ 11 ഞായറാഴ്ച 98 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തു. നിലവിലുള്ള 4 ബെംഗളൂരു സര്‍വീസിന് പുറമെ 6 ബെംഗളൂരു സര്‍വീസുകളും 2 ചെന്നൈ സര്‍വീസുകളും ബത്തേരി, മാനന്തവാടി, കണ്ണൂര്‍, കോഴിക്കോട് സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യാനായി.

യാത്രക്കാരുടെ തിരക്കനുസരിച്ച്‌ കണ്ടക്ടര്‍ ഇല്ലാത്ത എന്‍ഡ് ടു എന്‍ഡ് ബസുകളും ഓപ്പറേറ്റ് ചെയ്തു. കണ്ടക്ടര്‍ ഇല്ലാതെ വന്നപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ കണ്ടക്ടര്‍ ആയി പോവുകയും ചെയ്തു. കുട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ഈ വരുമാനം ലഭിച്ചതെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും സെന്‍ട്രല്‍ ക്ലസ്റ്റര്‍ ഓഫീസര്‍ ബി എസ് ഷിജു പറഞ്ഞു.ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ 12 ന് കെഎസ്‌ആര്‍ടിസി സര്‍വകാല റിക്കാര്‍ഡ് വരുമാനം നേടിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കെഎസ്‌ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകള്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ ടാര്‍ജറ്റ് വരുമാനം ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാര്‍ജറ്റിനെക്കാള്‍ 107.96% . ജില്ലാ തലത്തില്‍ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ടാര്‍ജറ്റ് വരുമാനം ഏറ്റവും കൂടുതല്‍ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാര്‍ജറ്റിന്റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷന്‍ നേടിയതില്‍ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group