Home Featured കെഎസ്ആർടിസി ഓണം ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് മുതൽ.

കെഎസ്ആർടിസി ഓണം ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് മുതൽ.

ഓണാഘോഷത്തിന് നാട്ടിലെത്താൻ കേരള, കർണാടക ആർടിസി ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം ആരംഭിക്കും. ഓഗസ്റ്റ് 22ന്റെ റിസർവേഷനാണ് ഇന്ന് ആരംഭിക്കുന്നത്. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന 25, 26, 27 ദിവസങ്ങളിൽ പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതോടെ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കും. 30 ദിവസം മുൻപാണ് കേരള, കർണാടക ആർടിസി ബസുകളിലേക്കുള്ള റിസർവേഷൻ ആരംഭിക്കുന്നത്. സ്വകാര്യ ബസുകൾ നേരത്തെ ബുക്കിങ് തുടങ്ങിയിരുന്നു. ഓഗസ്റ്റ് 25ന് എറണാകുളത്തേയ്ക്ക് എസി മൾട്ടി ആക്സിൽ സ്‌ലീപ്പർ ബസുകളുടെ നിരക്ക് 3400–3600 രൂപവരെയായി ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് സഖ്യമില്ലെന്ന് കോൺഗ്രസും സിപിഐഎമ്മും

ബെംഗളുരു: വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ (I.N.D.I.A) കേരളത്തിൽ സാധ്യമല്ലെന്ന് സിപിഐഎമ്മും കോൺഗ്രസും. സഖ്യം സംസ്ഥാനത്ത് പ്രാവർത്തികമാകില്ലെന്ന് *എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും* സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും വ്യക്തമാക്കി.ഏതെല്ലാം സംസ്ഥാനങ്ങളിൽ സഖ്യ സാധ്യതയുണ്ടെന്ന് പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. സീറ്റ് വിഭജനവും ബോംബെയിൽ വച്ച് നടക്കും. ആര് നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും രാഹുൽഗാന്ധിയുടെ പേര് ഏകപക്ഷീയമായി ഉയർത്തില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

എല്ലാ സംസ്ഥാനത്തും സഖ്യമില്ലെന്നാണ് സിതാറാം യെച്ചൂരി പ്രതികരിച്ചത്. സാധ്യമായ സംസ്ഥാനങ്ങളിൽ മാത്രമാണ് സഖ്യമുണ്ടാകുക. സീറ്റ് വിഭജനം സംസ്ഥാന തലത്തിലാകും നടക്കുക. സർക്കാരുണ്ടായാൽ പിന്തുണ പുറത്തു നിന്ന് മാത്രം നൽകുമെന്നും യെച്ചൂരി വ്യക്താക്കുന്നു. ബെംഗളുരുവിൽ നടന്ന രണ്ടാം യോ​ഗത്തിൽ വച്ചാണ് INDIA (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) സഖ്യത്തിന് പേരിട്ടത് . പട്നയിലായിരുന്നു ആദ്യ യോ​ഗം നടന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സഖ്യം നീക്കം.

You may also like

error: Content is protected !!
Join Our WhatsApp Group