കെട്ടിലും മട്ടിലും കർണാടക ആർടിസി മൾട്ടി ആക്സിലിനു സമാനമാണ് വോൾവോയുടെ സ്ലീപ്പർ കോച്ചും. 15 മീറ്റർ നീളമുള്ള സ്ലീപ്പറിലെ യാത്ര സിംഗിൾ ആക്സിൽ സ്ലീപ്പറുകളെ അപേക്ഷിച്ചു കൂടുതൽ സുഖപ്രദമായിരിക്കും. മൾട്ടി ആക്സിൽ സ്റ്റീപ്പറുകൾക്കു കുലുക്കം കുറവാണെന്നതാണു കാരണം. 40 പേർക്കു കിടന്നു യാത്ര ചെയ്യാം. നീളം അല്പം കുറവുള്ള സിംഗിൾ സ്പീപ്പറിൽ 34 പേർക്കേ യാത്ര ചെയ്യാനാകൂ. ലഗേജിനായി 12.5 ക്യുബിക് മീറ്റർ സ്ഥലം നീക്കി വച്ചിട്ടുണ്ട്. ഓരോ സ്റ്റീപ്പറിലും പ്രത്യേകം ലൈറ്റ്, മൊബൈൽ ചാർജിങ് പോയിന്റ് യാത്രക്കാർക്കു നിർദേശങ്ങൾ നൽകാൻ ഡ്രൈവർക്കു മൈക്ക് തുടങ്ങിയ സൗകര്യങ്ങ ളുമുണ്ട്. ബെംഗളൂരുവിനു സമീപം ഹൊസ്കോട്ടെയിലെ പ്ലാന്റിൽ നിർമിക്കുന്ന ബസി ന് 1-3,1.5 കോടി രൂപയാണ് വില. ആദ്യഘട്ട ത്തിൽ പ്രതിമാസം 50 വീതം ബസുകളാണ് ഇറക്കുക.
ടിക്കറ്റ് ചാർജ്
കർണാടക ആർടിസിയുടെ ബെംഗളൂരു എറണാകുളം മൾട്ടി ആക്സിൽ സ്ലീപ്പറിൽ 1208 രൂപയാണ് ടിക്കറ്റ് ചാർജ്, സാധാരണ എസി സ്ലീപ്പറിൽ 1068 രൂപ. മൾട്ടി ആക്സിൽ സെമി സ്ലീപ്പറിൽ 985 രൂപയാണ് ടിക്കറ്റ് ചാർജ്. കേരള ആർടിസിയുടെ സെമിസ്ലീപ്പർ 900 രൂപയും.