കണ്ണൂർ: യാത്രാ ദുരിതം പരിഹരിക്കാൻ ഓണക്കാലത്ത് കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. ബംഗളുരു, പുതുച്ചേരി തുടങ്ങിയ അന്തർ സംസ്ഥാന സർവീസുകൾക്ക് പ്രാധാന്യം നൽകിയാണ് കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.ബംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരെ ലക്ഷ്യമിട്ടാണ് കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നത്. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും മൂന്ന് ബസുകൾ അധികം സർവീസ് നടത്താനാണ് തീരുമാനം.
ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിയേക്കും. നിലവിൽ നാല് ബസുകളാണ് കണ്ണൂർ -ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത്. രാത്രിയിൽ മൂന്നും പകൽ ഒരു ബസുമാണ് ഇപ്പോൾ ഓടുന്നത്. ഇതിനുപുറമെയാണ് മൂന്ന് ബസുകൾ കൂടി ഓണക്കാലത്ത് നിരത്തിലിറങ്ങുക. ഇതോടെ ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ഓണം അവധിക്ക് ഏഴ് ബസ്സുകളുടെ സർവീസ് യാത്രക്കാർക്ക് ലഭിക്കും. ഓൺലൈനിലൂടെയടക്കം ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
കൂടുതൽ സർവീസ് നടത്തുന്നതിലൂടെ അധികലാഭവും കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നുണ്ട്. ഓണം, ക്രിസ്മസ് അവധി ദിനങ്ങളിലാണ് ബംഗളൂരുവിൽ നിന്നുള്ള കൂടുതൽ മലയാളികൾ നാട്ടിലെത്തുന്നത്. ഈ കാലയളവിലാണ് കൂടുതൽ സർവീസിലൂടെ കെ.എസ്.ആർ.ടി.സി അധിക വരുമാനം നേടുന്നതും.
പണം വാരാൻ അയൽക്കാരുംകേരളത്തിന് പുറമെ കർണാടക ആർ.ടി.സിയും കൂടുതൽ സർവീസുകൾ ഓണക്കാലത്ത് നിരത്തിലിറക്കുന്നുണ്ട്.മംഗളൂരു, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കർണാടക സർവീസ് .സെപ്റ്റംബർ 11 വരെ സർവീസ് ഉണ്ടാവുമെന്നാണ് മംഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു.
20 ബസുകൾ പ്രത്യേക സർവീസിന് അനുവദിച്ചു. ആവശ്യം വന്നാൽ കൂടുതൽ ബസുകൾ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു.പുതുച്ചേരി സർവ്വീസ് മൂന്ന് മുതൽ കണ്ണൂരിൽ നിന്ന് പുതുച്ചേരിയിലേക്കുള്ള കെ.എസ് .ആർ.ടി.സി സർവീസ് സെപ്റ്റംബർ മൂന്നുമുതൽ ഓടി തുടങ്ങും.
മൂന്നിന് കണ്ണൂർ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.എ.സി സ്ലീപ്പർ സ്വിഫ്റ്റ് ബസാണ് സർവീസ് നടത്തുക. കണ്ണൂരിൽ നിന്ന് വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 6.30ന്പുതുച്ചേരിയിലെത്തും. വൈകീട്ട് ആറിന് അവിടെ നിന്ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ ഏഴോടെ കണ്ണൂരിലെത്തും.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്‌കൂൾ ബസുകളുടെ നിരക്ക് വർധിപ്പിച്ചു.
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കുമായി നൽകുന്ന ചാർട്ടേഡ് സേവനങ്ങളുടെ നിരക്ക് സെപ്റ്റംബർ 1 മുതൽ കിലോമീറ്ററിന് 5 രൂപ വർധിപ്പിക്കാൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചു.ഇതോടെ, ബിഎംടിസിയുടെ സേവനം ഉപയോഗിക്കുന്ന ചില സ്‌കൂളുകൾ അവരുടെ ഗതാഗത നിരക്കുകൾ വർദ്ധിപ്പിച്ചു, ഈ വർഷത്തെ സ്‌കൂളിലെ കുത്തനെയുള്ള വർദ്ധനയും ഏകീകൃത ഫീസും ഇതിനകം തന്നെ വലഞ്ഞിരിക്കുന്ന രക്ഷിതാക്കളെ ചൊടിപ്പിച്ചു.
ഡീസൽ വിലയും ജീവനക്കാരുടെ ചെലവും വർധിച്ചിട്ടും 2017 മുതൽ ചാർട്ടേഡ് സർവീസുകളുടെ ചാർജുകൾ പുതുക്കിയിട്ടില്ലെന്ന് ബിഎംടിസി അധികൃതർ പറഞ്ഞു. ചാർട്ടേഡ് കരാർ അടിസ്ഥാനത്തിൽ സ്‌കൂളുകൾക്ക് ബിഎംടിസി എക്‌സ്‌ക്ലൂസീവ് പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സൗകര്യങ്ങൾ നൽകുന്നുണ്ട്