Home കർണാടക കർണാടക ആർടിസിയിൽ ലഗേജ് ചാർജ് 15% വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇന്നു മുതൽ

കർണാടക ആർടിസിയിൽ ലഗേജ് ചാർജ് 15% വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇന്നു മുതൽ

by ടാർസ്യുസ്

ബെംഗളൂരു: ബസുകളിൽ ലഗേജ് നിരക്കിൽ 15% വർധനവ് വരുത്തി കർണാടക ആർടിസി. 2025 ൽ നടപ്പാക്കിയ ബസ് ടിക്കറ്റ് നിരക്കിന് ആനുപാതികമായാണ് ലഗേജ് ചാർജും കൂട്ടിയത്. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള അന്തർസംസ്ഥാന ബസുകളിലും വർധന ബാധകമാണ്. യാത്രക്കാർക്ക് 30 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇതിൽ കൂടുതലുണ്ടെങ്കിൽ ചാർജ് ഈടാക്കും. പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരും.സ്റ്റേജുകൾ ഈടാക്കുന്നത്. കർണാടക അടിസ്ഥാനമാക്കിയാണ് ചാർജ് ആർടിസിയിൽ 6 കിലോമീറ്ററാണ് ഒരു സ്റ്റേജായി കണക്കാക്കുന്നത്.ഇതുപ്രകാരമുള്ള ചാർജ് വർധന ഇങ്ങനെ- 1-5 സ്റ്റേജുകൾ 6 രൂപ, 6-10 സ്റ്റേജുകൾ 12 രൂപ, 11-15 സ്റ്റേജുകൾ 20 രൂപ, 16- 20 സ്റ്റേജുകൾ 25 രൂപ, 21-50 സ്റ്റേജുകൾക്ക് 28 രൂപ മുതൽ 50 രൂപ വരെ, 51 -55 സ്റ്റേജുകൾക്ക് 54 രൂപ, 156-160 സ്റ്റേജുകൾക്ക് 145 രൂപ.കഴിഞ്ഞ വർഷം നവംബറിലാണ് ബസ് ചാർജ് വർധിപ്പിച്ചത്. അന്ന് ലഗേജ് നിരക്ക് കൂട്ടിയിരുന്നില്ല. 2021 ഡിസംബറിലായിരുന്നു അവസാനമായി ലഗേജ് നിരക്ക് വർധിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group