തിരുവനന്തപുരം: കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ അവിടെ നിന്ന് ഡീസലടിക്കണമെന്ന നിര്‍ദേശവുമായി കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകരന്‍.ഡീസല്‍ ലിറ്ററിന് ഏഴ് രൂപ കേരളത്തിനേക്കാള്‍ കുറവായതിനാലാണ് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കര്‍ണാടകയില്‍ 87.36 രൂപ വിലയുള്ള ഡീസലിന് കേരളത്തില്‍ 95.66 രൂപയാണ് വില.
കര്‍ണാടകയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ പ്രത്യേക ഫ്യൂവല്‍ കാര്‍ഡും കെഎസ്‌ആര്‍ടിസി നല്‍കിയിട്ടുണ്ട്. ഓയില്‍ കമ്ബനികള്‍ നല്‍കുന്ന ഈ കാര്‍ഡ് ഉപയോഗിച്ച് പമ്ബുകളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ കഴിയും. നേരത്തെ കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് ഡീസലടിച്ചിരുന്നത്.കര്‍ണാടകയില്‍ നിന്ന് ഡീസലടിക്കാന്‍ തുടങ്ങിയതോടെ 17 ബസുകളില്‍ ഡീസല്‍ ഇനത്തില്‍ നിന്ന് 3.15 ലക്ഷം രൂപയാമ് മാസം തോറും കെഎസ്‌ആര്‍ടിസിക്ക് ലാഭിക്കാനായത്.
മാനനന്തവാടി വഴി കര്‍ണാടകയിലേക്ക് പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന രണ്ട് ബസുകളുമാണ് കര്‍ണാടകയില്‍ നിന്ന് ഡീസലടിക്കുന്നത്. പ്രതിദിനം 1,500 ലിറ്റര്‍ ഡീസലാണ് കെഎസ്‌ആര്‍ടിസിയുടെ ഈ സര്‍വീസുകള്‍ കര്‍ണാടകയില്‍ നിന്ന് അടിക്കുന്നത്.
വരന് നോട്ട് എണ്ണാന്‍ പോലും അറിയില്ല’; കല്യാണം വേണ്ടെന്ന് വച്ച് വധു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വരന് നോട്ട് എണ്ണാന്‍ അറിയാത്തതിന്റെ പേരില്‍ വിവാഹം റദ്ദാക്കി വധു.വിവാഹ ചടങ്ങിനിടെ പുരോഹിതനാണ് യുവാവിന്റെ നോട്ട് എണ്ണുന്നതിലെ പോരായ്മ വധുവിന്റെ കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കല്യാണത്തിന് തൊട്ടുമുന്‍പ് വധുവിന്റെ വീട്ടുകാര്‍ വരനെ പരീക്ഷിച്ചു. പരീക്ഷണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്തിരിഞ്ഞത്.ഫറൂക്കാബാദിലാണ് സംഭവം.
വധു റിത്ത സിങ്ങാണ് കല്യാണം വേണ്ടെന്ന് വച്ചത്. പത്തിന്റെ നോട്ടുകള്‍ എണ്ണാന്‍ വരന് കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കല്യാണത്തില്‍ നിന്ന് പിന്തിരിയാന്‍ തീരുമാനിച്ചത്. ചടങ്ങിനിടെ പുരോഹിതനാണ് വരന്റെ പോരായ്മ വധുവിന്റെ വീട്ടുകാരെ അറിയിച്ചത്.തുടര്‍ന്ന് കല്യാണത്തിന് തൊട്ടുമുന്‍പ് വരനെ പരീക്ഷിക്കാന്‍ വധുവിന്റെ കുടുംബം തീരുമാനിച്ചു.
പത്തുരൂപയുടെ 30 നോട്ടുകള്‍ നല്‍കി എണ്ണാന്‍ വരനോട് ആവശ്യപ്പെട്ടു. ഇതില്‍ വരന്‍ പരാജയപ്പെട്ടതോടെ, കല്യാണത്തില്‍ നിന്ന് പിന്തിരിയാന്‍ വധുവിന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു.