Home Featured ബെംഗളൂരു : കെ.എസ്.ആർ.ടി.സി.ബസിനു പിന്നിൽ കാർതട്ടി ; യാത്രക്കാർ നാലു മണിക്കൂറോളം വഴിയിൽ കുടുങ്ങി

ബെംഗളൂരു : കെ.എസ്.ആർ.ടി.സി.ബസിനു പിന്നിൽ കാർതട്ടി ; യാത്രക്കാർ നാലു മണിക്കൂറോളം വഴിയിൽ കുടുങ്ങി

ബെംഗളൂരു : തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എസ്.ആർ.ടി.സി. ബസിനുപിന്നിൽ കാറിടിച്ചതിനെത്തുടർന്ന് മൈസൂരുവിൽ യാത്രമുടങ്ങി. യാത്രക്കാർ നാലു മണിക്കൂറോളം വഴിയിൽ കുടുങ്ങി. തുടർന്ന് ഇതേറൂട്ടിൽ വന്ന മറ്റൊരു കെ.എസ്.ആർ.ടി.സി. ബസിൽ കയറ്റിവിടുകയായിരുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട നോൺ എ.സി. സീറ്റർ കം സ്ലീപ്പർ ബസാണ് യാത്രാമധ്യേ കുടുങ്ങിയത്. മൈസൂരു ബസ്സ്റ്റാൻഡിൽ കയറിയശേഷം പുറത്തിറങ്ങി യാത്രതുടരുന്നതിനിടെയാണ് പുറകിൽവന്ന കാർ ചെറുതായി തട്ടിയത്. ബസിന്റെ പിന്നിലെ ചക്രത്തിലാണ് കാർ തട്ടിയത്.

കാറോടിച്ച സ്ത്രീ നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ യാത്രക്കാർ റോഡിൽ കുടുങ്ങുകയായിരുന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.രാത്രി ഏഴേകാലോടെ എത്തിയ ഡീലക്സ് ബസിനാണ് ഇവർ യാത്രതുടർന്നത്. ബസ് മൈസൂരുവിലെ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട്, പരാതിയില്ലെന്ന് കാറുടമ അറിയിച്ചതിനെത്തുടർന്ന് ബസ് പോലീസ് സ്റ്റേഷനിൽനിന്ന് വിട്ടയച്ചു.

വിസ ഇല്ലാതെ തായ്‌ലന്റിലേക്ക് പറക്കാം! ഇന്ത്യക്കാര്‍ക്ക് വമ്ബൻ ഓഫറുമായി തായ്‌ലന്റ് ടൂറിസം വകുപ്പ്

വിനോദ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലന്റ്. ഇന്ത്യയില്‍ നിന്ന് വര്‍ഷംതോറും നിരവധി സഞ്ചാരികള്‍ തായ്‌ലന്റ് സന്ദര്‍ശിക്കാറുണ്ട്.ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി കിടിലനൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് തായ്‌ലന്റ് ടൂറിസം വകുപ്പ്. നവംബര്‍ 10 മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ തായ്‌ലന്റിലേക്ക് പറക്കാനുള്ള അവസരമാണ് ഇന്ത്യക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 2024 മെയ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. സാധാരണയായി 8000 രൂപ വരെയാണ് തായ്‌ലന്റിലേക്കുളള സന്ദര്‍ശക വിസയുടെ നിരക്ക്.രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിസയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പരമാവധി 30 ദിവസം വരെയാണ് ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ ഇല്ലാതെ തായ്‌ലന്റില്‍ താമസിക്കാൻ കഴിയുക. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം ഇന്ത്യക്കാര്‍ തായ്‌ലന്റ് സന്ദര്‍ശിച്ചിട്ടുണ്ട്. വിസയില്‍ ഇളവ് കൂടി പ്രഖ്യാപിച്ചതിനാല്‍, സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും തായ്‌ലന്റ് വിസ ഒഴിവാക്കിയിരുന്നു. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ തായ്‌ലന്റ് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നത് ഇന്ത്യക്കാരാണ്.

You may also like

error: Content is protected !!
Join Our WhatsApp Group