Home Featured ബെംഗളൂരു: അറ്റകുറ്റപ്പണി; സർവീസ് മുടക്കി കേരള ആർടിസി

ബെംഗളൂരു: അറ്റകുറ്റപ്പണി; സർവീസ് മുടക്കി കേരള ആർടിസി

ബെംഗളൂരു: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി സ്ഥിരം സർവീസ് മുടങ്ങുന്നത് കേരള ആർടിസി യാത്രക്കാരെ വലയ്ക്കുന്നു.ഈ മാസം തിരുവനന്തപുരത്തേക്കുള്ള 2 എസി മൾട്ടി ആക്സിൽ സർവീസുകളാണ് 31 വരെ റദ്ദാ ക്കിയത്.വൈകിട്ട് 6.30നു പുറപ്പെട്ടിരുന്ന ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം എസി മൾട്ടി ആക്സിൽ ബൈപാസ് റൈഡർ ബസ് 4 മുതലാണ് റദ്ദാക്കിയത്.കൂടാതെ രാത്രി 7.30നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള മൾട്ടി ആക്സിൽ ബസിന്റെ ടിക്കറ്റ് റിസർവേഷൻ 16 മുതൽ 31 വരെ ദ്ദാക്കിയിട്ടുണ്ട്.

കാലപ്പഴക്കമേറിയ ബസുകൾ സ്ഥിരമായി തകരാറിലാകുന്നത് പതിവാണ്.ബസുകളുടെ സർവീസ് റദ്ദാക്കു മ്പോൾ പകരം സർവീസ് ഏർപ്പെടുത്താൻ കഴിയാത്തതാണ് കേരള ആർടിസി നേരിടുന്ന പ്രധാന പ്രതിസന്ധി.വാരാന്ത്യങ്ങളിൽ സേലം വഴിയുള്ള സർവീസുകൾ റദ്ദാക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമാണ് കേരള ആർടിസിക്ക് വരുത്തുന്നത്.പുതിയ സ്വിഫ്റ്റ് ബസുകൾ വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും എസി ബസുകൾ തകരാറിലായാൽ പകരം നോൺ എസി ബസ് ഏർപ്പെടുത്തുകയാണ് പതിവ്.ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബാക്കി തുക റീഫണ്ട് ചെയ്ത് ലഭിക്കണമെങ്കിൽ ആഴ്ചകൾ കാത്തിരിക്കണം.

മെട്രോ തൂണിന്റെ കരാര്‍ റദ്ദാക്കണം, അതു വരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ല’- തേജസ്വനിയുടെ പിതാവ്

ബെംഗളൂരു: മെട്രോ തൂണുകള്‍ ഇത്രയും ഉയരത്തില്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ആരാണ് നല്‍കിയതെന്നും കരാറും കരാറുകാരന്റെ ലൈസന്‍സും റദ്ദാക്കി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും മെട്രോ തൂണ്‍ തകര്‍ന്ന് വീണ് മരിച്ച തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍.മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കുന്നത് വരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മദന്‍ കുമാര്‍ പറഞ്ഞു.

തനിക്ക് എല്ലാം നഷ്ടമായി, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ലോഹിത് പറ‍ഞ്ഞു. വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. നമ്മ മെട്രോ കെആര്‍പുരം -ബെംഗളൂരു വിമാനത്താവള പാതയ്ക്ക് സമീപം കല്യാണ്‍നഗര്‍ എച്ച്‌ബിആര്‍ ലേയൗട്ടില്‍ ഇന്നലെ രാവിലെ 10.30 നാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഹൊറമാവ് സ്വദേശിനി തേജസ്വിനിയും രണ്ടര വയസുകാരനായ മകന്‍ വിഹാനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ലോഹിത്, വിഹാന്റെ ഇരട്ട സഹോദരി വിസ്മിത എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group