കല്യാണം, വിനോദയാത്ര തുടങ്ങിയ വിവിധ ആവിശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ വാടകക്ക്. കെഎസ്ആര്‍ടിസിയുടെ സ്കാനിയ, വോള്‍വോ, ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് വാടകയ്ക്ക് നല്‍കുന്നത്.ഇതിനോടൊപ്പം ഊട്ടി, പളനി, ബാഗ്ലൂര്, മൂകാംബിക, ഗുരുവായൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ സംഘമായി പോകുവന്നവര്ക്ക് ഗ്രൂപ്പ് ടിക്കറ്റ് നല്‍കുന്നതിനുള്ള സൗകര്യവും കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
ടൂര്‍ പാക്കേജുകള്‍ക്കായി ബഡ്ജറ്റ് ടൂറിസം പദ്ധതി എന്ന പേരില്‍ സിറ്റി യൂണിറ്റ് കേന്ദ്രികരിച്ച് ഓഫീസും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റുമായോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കണ്ട്രോള് റൂമുമായോ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റ് അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബി.എസ് ഷിജു അറിയിച്ചു.
ബംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ
ബംഗളൂരു: യാത്രാതിരക്ക് പരിഗണിച്ച് യശ്വന്ത്പുരയിൽനിന്ന് കണ്ണൂരിലേക്ക് പ്രത്യേക എക്സ്പ്രസ് ട്രെയിൻ ഓടും. നാലു സർവിസുകളാണ് ഉണ്ടാവുകയെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. ഒക്ടോബർ 12, 19, 26, നവംബർ രണ്ട് തീയതികളിൽ രാവിലെ 7.10ന് യശ്വന്ത്പുരയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30ന് കണ്ണൂരിലെത്തും.
കണ്ണൂരിൽ നിന്ന് ഒക്ടോബർ 12, 19, 26, നവംബർ രണ്ട് തീയതികളിൽ രാത്രി 11ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്ക് ഒന്നിന് യശ്വന്ത്പുരയിൽ എത്തും.ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.