
മൈസൂരു; കേരള ആർടിസി മൂന്നാർ-ബെംഗളൂരു ഡീലക്സ് ബസ് മൈസൂരുവിന് സമീപം ലോറിക്ക് പിന്നിലിടിച്ച് 2 ഡ്രൈവർമാർക്ക് പരുക്ക്. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർമാരായ സുബ്രഹ്മണ്യൻ, പ്രഭാകരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിന് 3.30 ന് വണ്ടിപ്പാളയത്തായിരുന്നു അപകടം. ടയർ പൊട്ടിയ ലോറി റോഡിൽ നിന്ന് തെന്നി മാറിയതോടെ പിന്നിൽ വന്ന ബസ് ഇടിക്കു കയായിരുന്നു. യാത്രക്കാരെ പിന്നാലെ വന്ന ബസിൽ ബെംഗളൂരുവിലെത്തിച്ചു. അപകടത്തിൽപെട്ട ബസിന് പകരം ബസ് ഏർപ്പെടുത്തിയതായി കേരള ആർടിസി അധികൃതർ അറിയിച്ചു.