കൃഷ്ണഗിരി: തിരുവനന്തപുരത്തുനിന്ന് ബെംഗ്‌ളൂറിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടത്തില്‍പെട്ടു.വാഹനം തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എത്തുന്നതിന് 20 കിലോമീറ്റര്‍ മുന്‍പാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.മുന്നില്‍ പോകുകയായിരുന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ല. ബസിന്റെ ഡ്രൈവര്‍ ഇരുന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്ന് കരുതുന്നു.