Home Featured കർണാടക ആർടിസി ബസ് അപകടങ്ങളിൽ പെടുന്നവർക്ക് ചികിത്സാസഹായ പദ്ധതി :എല്ലാ ഡിവിഷൻകളിലേക്കും വ്യാപിപ്പിക്കുന്നു

കർണാടക ആർടിസി ബസ് അപകടങ്ങളിൽ പെടുന്നവർക്ക് ചികിത്സാസഹായ പദ്ധതി :എല്ലാ ഡിവിഷൻകളിലേക്കും വ്യാപിപ്പിക്കുന്നു

ബെംഗളൂരു: കർണാടക ആർടിസി ബസ് അപകടങ്ങളിൽ പെടുന്നവർക്ക് ചികിത്സാസഹായം ഉറപ്പ് വരുത്തുമെന്ന് മാനേജിങ് ഡയറക്ടർ വി.അൻപുകുമാർ, ബെംഗളുരു ഡിവിഷനിൽ തുടക്കമിട്ട പദ്ധതി എല്ലാ ഡിവിഷനുകളിലെ വ്യാപിപ്പിക്കും. കഴിഞ്ഞ ആഴ്ച കെങ്കേരിയിലുംണ്ടായ ബസപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവർക്ക് ധനസഹായവും ഭക്ഷ്യകിറ്റുകളും നൽകിയിരുന്നു.

കെഎസ്ആർടിസി ജീവനക്കാർക്കു അപകടരഹിത ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അൻപുകുമാർ. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ 44 ശതമാനവും ഇരുചക വാഹനങ്ങളും 19 ശതമാനം കാൽനടയാത്രക്കാരുമാണ്.

40 50നും ഇടയിൽ പ്രായപരിധിയിലുള്ള ഡ്രൈവർമാർ ബസോടിക്കുമ്പോൾ 39 ശതമാനമാണ് അപകട നിരക്ക്.36-40 പ്രായപരിധിയിലുള്ളവർ 23 ശതമാനം അപകടങ്ങൾ ഉണ്ടാക്കുന്നതായി ഉന്നത സമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകട ഡ്രൈവിങ് ശിൽപശാല ഉദ്ഘാടങ്ങൾ കുറയ്ക്കാനുള്ള പരിശീലനം ഡ്രൈവർമാർക്ക് ഉറപ്പാക്കുമെന്നും അൻപുകുമാർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group