ബെംഗളൂരു ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കെഎസ്ആർ ബെംഗളുരു – കണ്ണൂർ എക്സ്പ്രസ് ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം.കണ്ണൂരില്‍ നിന്ന് ബെംഗളുരുവിലേക്കുള്ള പ്രധാന ട്രെയിൻ സർവീസുകളിലൊന്നായ ട്രെയിൻ നമ്ബര്‍ 16511/16512 കെ എസ് ആർ ബംഗളൂരു -കണ്ണൂർ – എസ് ആർ ബംഗളൂരു എക്സ്പ്രസിന്റെ യാത്ര തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സ്റ്റേഷനുകളിലും സമയത്തിലും റൂട്ടിലും മാറ്റങ്ങള്‍ വരുത്തി ദക്ഷിണ റെയില്‍വേ.യശ്വന്ത്പുർ സ്റ്റേഷനിലെ യാർഡ് മെച്ചപ്പെടുത്തല്‍ പ്രവർത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിൻറെ ഭാഗമായി 16511/16512 കെ എസ് ആർ ബംഗളൂരു -കണ്ണൂർ – എസ് ആർ ബംഗളൂരു എക്സ്പ്രസ് ട്രെയിന്‍ കെഎസ്ആർ ബെംഗളുരുവിലേക്ക് സർവീസ് നടത്തില്ല.
യാത്ര ആരംഭിക്കുന്നതും എത്തിച്ചേരുന്നതും എസ്എംവിടി ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ ആയിരിക്കും. 2024 നവംബർ 1 മുതല്‍ 2025 മാർച്ച് 31 വരെ 151 ദിവസങ്ങളില്‍ കണ്ണൂർ എക്സ്പ്രസ് എസ്എംവിടി ബെംഗളുരു- യശ്വന്ത്പൂർ വഴി സർവീസ് നടത്തും.ട്രെയിൻ നമ്ബർ 16511 എസ്എംവിടി ബംഗളൂരുവില്‍ നിന്ന് രാത്രി 8 .00 മണിക്കൂർ പുറപ്പെടുകയും, യശ്വന്ത്പുരില്‍ 21.25 ന് എത്തി 21.45 ന് പുറപ്പെടുകയും ചെയ്യും.മടക്ക യാത്രയില്‍ ട്രെയിൻ നമ്ബർ 16512 കണ്ണൂരില്‍ നിന്ന് വൈകിട്ട് 5 .05 ന് പുറപ്പെടുകയും, യശ്വന്ത്പുരില്‍ രാവിലെ 06.10 ന് എത്തി 06.30 ന് യാത്ര തുടർന്ന് എസ്എംവിടി ബംഗളൂരു സ്റ്റേഷനില്‍ 07.45 മണിക്ക് എത്തിച്ചേരുകയും ചെയ്യും.
എസ് എം വി ടി ബംഗളൂരു -കണ്ണൂർ 16511 ട്രെയിൻ സമയം നവംബർ 1 മുതല്‍എല്ലാ ദിവസവും രാത്രി 8.00 മണിക്ക് എസ് എം വി ടി ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന 16511 എസ് എം വി ടി ബംഗളൂരു -കണ്ണൂർ എക്സ്പ്രസ് 14 മണിക്കൂർ 55 മിനിറ്റ് യാത്രയ്ക്കൊടുവില്‍ പിറ്റേന്ന് രാവിലെ 10.55 ന് കണ്ണൂരില്‍ എത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ , എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകള്‍ ലഭ്യമാണ്.
എസ് എം വി ടി ബംഗളൂരു – 20:00
യേശ്വന്ത്പുര്‍ – 21:25
കുനിഗല്‍ – 22:44
ബി ജി നഗർ – 23:06
ശ്രവണബേലഗോള – 23:31
ചന്നരായപട്ടണ – 23:41
ഹസൻ – 00:30
സക്ളേശ്പുര് – 01:45
സുബ്രഹ്മണ്യ റോഡ് – 04:50
കബകപുത്തൂർ – 05:40
ബന്ത്വാളാ – 06:10
മംഗളൂരു ജങ്ഷൻ – 06:50
മംഗളൂരു സെൻട്രല്‍ – 07:10
കാസർഗോഡ് – 08:21
കാഞ്ഞങ്ങാട് – 08:41
നീലേശ്വരം – 08:52
പയ്യന്നൂർ – 09:11
കണ്ണൂർ – 10:55