Home Featured കെഎസ്എഫ് ഡിസിയുടെ കന്നി സിനിമ ‘നിഷിദ്ധോ’ ബെംഗളൂരു ഫെസ്റ്റിവെൽ മത്സരവിഭാഗത്തിൽ.

കെഎസ്എഫ് ഡിസിയുടെ കന്നി സിനിമ ‘നിഷിദ്ധോ’ ബെംഗളൂരു ഫെസ്റ്റിവെൽ മത്സരവിഭാഗത്തിൽ.

തിരുവനന്തപുരം : കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ് ഡിസി) നിർമ്മിച്ച കന്നി ചിത്രം ‘നിഷിദ്ധോ’ 13-ാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ.താര രാമാനുജൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം മാർച്ച് 3 മുതൽ 10 വരെ നടക്കുന്ന ചലച്ചിത്രമേളയിലെ ഇന്ത്യൻ സിനിമാ മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. കെഎസ്എഫ് ഡിസിയുടെ ‘ഫിലിംസ് ഡയറക്ടഡ്ബൈ വിമെൻ’ പദ്ധതിക്ക് കീഴിൽ നിർമ്മിക്കുന്ന രണ്ട് സിനിമകളിൽ ഒന്നാണിത്. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുംകേരളത്തിലെ പട്ടണത്തിലേക്ക് കുടിയേറിയ രണ്ട് പേരുടെ ജീവിതമാണ് നിഷിദ്ധോ പ്രമേയമാക്കുന്നത്. കനി കുസൃതിയും തൻമയ് ധനാനിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫിലിംസ് ഡയറക്ടഡ് ബൈ വിമെൻ പദ്ധതിക്ക്കീഴിൽ വനിതാ സംവിധായകർക്ക് പ്രതിവർഷം രണ്ട് സിനിമകൾ നിർമ്മിക്കുന്നതിന് സർക്കാർ ബജറ്റ്ഫണ്ട് അനുവദിച്ചിട്ടുണ്ട്.പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംവിധായകർക്കായുള്ള പദ്ധതിയിൽ കെഎസ്എഫ് ഡിസി രണ്ട് സിനിമകൾ നിർമ്മിക്കും. ഇതിൽ ലിംഗഭേദമില്ലാതെ സംവിധായകർക്ക് അപേക്ഷിക്കാം.ചലച്ചിത്രരംഗത്ത് നവീനമായ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം വ്യത്യസ്ത പദ്ധതികൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കേരളമായിരിക്കുമെന്ന് നിഷിദ്ധോയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് സാംസ്കാരിക മന്ത്രി സജിചെറിയാൻ പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് വനിതാ ചലച്ചിത്ര പ്രവർത്തകർക്കായുള്ള പദ്ധതി. തങ്ങളുടെ ആശയങ്ങൾ ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള ക്രിയാത്മക ഇടം ഇത് സ്ത്രികൾക്ക് നൽകും.പാർശ്വവത്കൃത വിഭാഗത്തിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർക്കായുള്ള പദ്ധതി കലാകാരൻമാരുടെമുഖ്യധാരാ പങ്കാളിത്തം ഉറപ്പാക്കും. ഈപദ്ധതികൾക്ക് കീഴിൽ നിർമ്മിക്കുന്ന സിനിമകൾ വ്യത്യസ്തകാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും പ്രതിഫലിപ്പിക്കുന്നതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെഎസ്എഫ് ഡിസി വർഷത്തിൽ ആകെ നാല്സിനിമകൾ നിർമ്മിക്കുമെന്നും ഇതിൽ രണ്ടെണ്ണംവനിതകളും രണ്ടെണ്ണം എസ് സി, എസ്ടി വിഭാഗത്തിലുള്ളവരും സംവിധാനം ചെയ്യുമെന്ന് എ സ്എഫ് ഡിസി ചെയർമാനും പ്രശസ്ത സംവിധായകനുമായ ഷാജി എൻ. കരുൺ പറഞ്ഞു.വനിതാ സംവിധായകർക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും അവരുടെ വിസ്മയിപ്പിക്കുന്ന കഴിവുകൾപുറത്തു കൊണ്ടുവരാനും ഈ പദ്ധതി വഴിയൊരുക്കും. അതുല്യമായ ദൃശ്യഭാഷയും ആഖ്യാന വൈദഗ്ധ്യവുമുള്ളചലച്ചിത്രപ്രവർത്തകരെ പിന്തുണയ്ക്കുന്നതിനാണ് കെഎസ്എഫ് ഡിസി നിലകൊള്ളുന്നതെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.മാർച്ച് 18 മുതൽ 25 വരെ നടക്കുന്ന 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്കും കൊൽക്കൊത്ത അന്താരാഷ്ട്രചലച്ചിത്ര മേളയിലേക്കും നിഷിദ്ധോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മനേഷ് മാധവൻ ഛായാഗ്രഹണവും അൻസാർ ചേന്നാട്ട് എഡിറ്റിംഗും ദേബോജ്യോതി മിശ്ര സംഗീതവും നിർവ്വഹിക്കുന്നു.1975ൽ സ്ഥാപിതമായ കെഎസ്എഫ് ഡിസി ഇന്ത്യയിലെ ചലച്ചിത്ര വികസനത്തിനുള്ള ആദ്യത്തെ പൊതുമേഖലാ കോർപ്പറേഷനാണ്.

You may also like

error: Content is protected !!
Join Our WhatsApp Group