Home Featured വൈദ്യുതി ബില്‍ കുടിശികയുണ്ടെങ്കില്‍ ഇപ്പോള്‍ തീര്‍ക്കാം, വന്‍ പലിശയിളവും ലഭിക്കും, ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ച്‌ കെഎസ്ഇബി

വൈദ്യുതി ബില്‍ കുടിശികയുണ്ടെങ്കില്‍ ഇപ്പോള്‍ തീര്‍ക്കാം, വന്‍ പലിശയിളവും ലഭിക്കും, ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ച്‌ കെഎസ്ഇബി

തിരുവനന്തപുരം : രണ്ടു വര്‍ഷത്തിൻമേല്‍ പഴക്കമുള്ള കുടിശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കാനുള്ള അവസരവുമായി കെ.എസ്.ഇ.ബി.ആകര്‍ഷകമായ പലിശയിളവോടെ കുടിശികകള്‍ തീര്‍ക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ അറിയിപ്പ്. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശികകളും ഈ പദ്ധതിയിലൂടെ തീര്‍‌പ്പാക്കാം.ലോ ടെൻഷൻ ഉപഭോക്താക്കള്‍ക്ക് ഥത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റവന്യു കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.

15 വര്‍ഷത്തിന് മുകളിലുള്ള കുടിശികകള്‍ക്ക് 4 ശതമാനം മാത്രമാണ് പലിശ. അഞ്ചു മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശികകള്‍ക്ക് പലിശ 5 ശതമാനം മാത്രമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പ ഴക്കമുള്ള കുടിശികകള്‍ക്ക് ആറു ശതമാനമാണ് പലിശയിനത്തില്‍ നല്‍കേണ്ടത്. വൈദ്യുത കുടിശികകള്‍ക്കുള്ള പലിശ ആറ് തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവൻ കുടിശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ 2 ശതമാനം അധിക ഇളവും ലഭിക്കും. ഈ ആനുകൂല്യം പരിമിത കാലത്തേക്ക് മാത്രമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

സാങ്കേതിക തകരാർ; ബെംഗളൂരുവിൽ വിമാനം അടിയന്തിരമായി ഇറക്കി

ബെംഗളൂരു: ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി ഇറക്കി. ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ബൈ വയർ പ്രീമിയർ 1എ എന്ന വിമാനമാണ് അടിയന്തിരമായി ഇറക്കിയത്.വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിൽ സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. തുടർന്നാണ് അടിയന്തിരമായി ലാൻഡ് ചെയ്തത്. എന്നാൽ എച്ച്എഎൽ വിമാനത്താവളത്തിന്റെ റൺവേയിലുണ്ടായിരുന്ന വെള്ളക്കെട്ട് മുറിച്ചുകടക്കുന്നതിനിടെ വിമാനത്തിന്റെ മുൻഭാഗം ഇളകി മറിഞ്ഞ് വീണു.സംഭവസമയത്ത് രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നതെന്നും വിമാനത്തിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group